ലോ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം
Sunday, August 25, 2024 7:04 AM IST
വ​ലി​യ​തു​റ: ബൈ​പാ​സി​ല്‍ ആ​ന​യ​റ ലോ​ഡ്‌​സ് ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​നി​ല്‍ ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി സ്‌​കൂ​ട്ട​റു​മാ​യി കൂ​ട്ടി ഇ​ടി​ച്ച് സ്‌​ക്കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

ശ​നി​യാ​ഴ്ച രാ​വി​ലെ 6.30 ഓ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​തി​യ​തു​റ സ്വ​ദേ​ശി​ക​ളാ​യ രാ​ജു, വി​ല്‍​ഫ്ര​ഡ് ജോ​സ​ഫ് എ​ന്നി​വ​രെ ചാ​ക്ക​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​രെ​ത്തി 108 ആം​ബു​ല​ന്‍​സി​ല്‍ ഒ​രാ​ളെ​യും ഫ​യ​ര്‍ ഫോ​ഴ്‌​സ് ആം​ബു​ല​ന്‍​സി​ല്‍ ര​ണ്ടാ​മ​നെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.


അ​പ​ക​ടം ന​ട​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് എ​സ്എ​ഫ്ആ​ര്‍​ഒ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

പ​രികേ​റ്റ ര​ണ്ടു​പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ലോ​റി​യും ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പരി ശോധന ആരംഭിച്ചു.