ര​ക്താ​ര്‍​ബു​ദം: നാ​ലു വ​യ​സു​കാ​രി കിം​സ്‌​ഹെ​ല്‍​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്നു
Tuesday, August 27, 2024 6:06 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ന്‍​ക്രി​യാ​സി​ലെ കോ​ശ​ങ്ങ​ള്‍ നി​ര്‍​ജീ​വ​മാ​കു​ന്ന നെ​ക്രോ​ട്ടി​സിം​ഗ് പാ​ന്‍​ക്രി​യാ​റ്റി​റ്റി​സ് എ​ന്ന അ​പൂ​ര്‍​വ രോ​ഗ ബാ​ധി​ത​യാ​യ നാ​ല് വ​യ​സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി തി​രു​വ​ന​ന്ത​പു​രം കിം​സ്‌​ഹെ​ല്‍​ത്തി​ലെ മെ​ഡി​ക്ക​ല്‍ സം​ഘം.

പാ​ന്‍​ക്രി​യാ​സി​നും ചു​റ്റു​മു​ള്ള കോ​ശ​ങ്ങ​ളി​ലും വീ​ക്ക​വും അ​ണു​ബാ​ധ​യും ഉ​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് അ​വ നി​ര്‍​ജീ​വ​മാ​യി ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​ര​വും അ​പൂ​ര്‍​വ​വു​മാ​യ രോ​ഗാ​വ​സ്ഥ​യാ​ണ് നെ​ക്രോ​ട്ടി​സിം​ഗ് പാ​ന്‍​ക്രി​യാ​റ്റി​റ്റി​സ്.

കേ​വ​ലം നാ​ല് വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ല്‍ കിം​സ്‌​ഹെ​ല്‍​ത്തി​ലെ വി​ദ​ഗ്ധ സം​ഘം ന​ട​ത്തി​യ അ​തി​നൂ​ത​ന എ​ന്‍​ഡോ​സ്‌​കോ​പി​ക് അ​ള്‍​ട്രാ​സൗ​ണ്ട് സി​സ്റ്റോ​ഗ്യാ​സ്‌​ട്രോ​ണ​മി ന​ട​പ​ടി​ക്ര​മം രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഗ്യാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​മ​ധു ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. നേ​ര​ത്തേ ത​ന്നെ ര​ക്ത​ത്തി​ലും മ​ജ്ജ​യെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ലിം​ഫോ​സൈ​റ്റി​ക് ലു​ക്കീ​മി​യ ബാ​ധി​ത​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​ല്‍ നെ​ക്രോ​ട്ടൈ​സിം​ഗ് പാ​ന്‍​ക്രി​യാ​റ്റി​റ്റി​സ് കൂ​ടി രൂ​പ​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യി.

കു​ട്ടി​യി​ല്‍ ന​ട​ത്തി​യ കോ​ണ്‍​ട്രാ​സ്റ്റ് എ​ന്‍​ഹാ​ന്‍​സ്ഡ് കം​പ്യൂ​ട്ട​ഡ് ടോ​മോ​ഗ്ര​ഫി (സി​ഇ​സി​ടി) പ​രി​ശോ​ധ​ന​യി​ല്‍ പാ​ന്‍​ക്രി​യാ​റ്റി​ക് ഫ്‌​ളൂ​യി​ഡ് നി​റ​ഞ്ഞ ഒ​രു മു​ഴ ക​ണ്ടെ​ത്തി.

ഗു​രു​ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് യു​എ​സ്ജി​സി ന​ട​പ​ടി​ക്ര​മ​ത്തി​ന് കു​ട്ടി​യെ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍​ഡോ​സ്‌​കോ​പ്പി​ലൂ​ടെ മു​ഴ​യു​ടെ സ്ഥാ​നം ക​ണ്ടെ​ത്തി​യും ഇ​ല​ക്ട്രോ​കോ​ട്ട​റി എ​ന്‍​ഹാ​ന്‍​സ്ഡ് ഡെ​ലി​വ​റി സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് 10 മി​ല്ലീ മീ​റ്റ​ര്‍ നീ​ള​വും വീ​തി​യു​മു​ള്ള ഹോ​ട്ട് ആ​ക്‌​സി​യോ​സ് സ്‌​റ്റെ​ന്‍റ് മു​ഴ​ക്കു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ട്ട് ഫ്‌​ളൂ​യി​ഡ് വ​യ​റ്റി​ലേ​ക്ക് നീ​ക്കു​ക​യും ചെ​യ്തു.
വ​യ​റ്റി​ല്‍ നി​ന്നും സ്വ​ഭാ​വി​ക ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലൂ​ടെ ശ​രീ​രം അ​ത് പു​റ​ന്ത​ള്ളു​ക​യും ചെ​യ്യും. കു​ഞ്ഞ് ചി​കി​ത്സ​യോ​ട് മി​ക​ച്ച രീ​തി​യി​ല്‍ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി.

ഗ്യാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​അ​ജി​ത് കെ ​നാ​യ​ര്‍, ഡോ ​ഹാ​രി​ഷ് ക​രീം, അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യ ഡോ. ​പി.​അ​രു​ണ്‍ , അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​നി​മി​ഷ ജോ​യ് എ​ന്നി​വ​ര്‍ പ്രൊ​സീ​ജ്യ​റി​ന്‍റെ ഭാ​ഗ​മാ​യി.