അ​നു​മോ​ദ​ന​ങ്ങ​ളു​ടെ സൗ​ഹൃ​ദ സാ​യാ​ഹ്ന​മൊ​രു​ക്കി മി​ക​വ് -2024
Tuesday, August 27, 2024 6:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മാ​തൃ​കാ​പ​ര​മാ​യും വി​ദ്യാ​ര്‍​ഥി സ​മൂ​ഹം മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന് മ​ന്ത്രി ജി .​ആ​ര്‍.​അ​നി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ദി -​ക്രി​സ്ത്യ​ന്‍ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ഴു​ക്ക​ല്‍ സി​എ​സ്ഐ സ​ഭ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മി​ക​വ് -2024 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​നു​ഷി​ക, ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ജീ​വി​ക്ക​ണ​മെ​ന്നും മൂ​ല്യ​ങ്ങ​ളും സ​ത്യ​ങ്ങ​ളും വി​സ്മ​രി​ക്ക​രു​തെ​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ല​ത്തീ​ന്‍ രൂ​പ​ത ബി​ഷ​പ്പ് ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.

ച​ട​ങ്ങി​ല്‍ ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​എ​ല്‍. മോ​ഹ​ന​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​വി ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ഫെ​ല്ലോ​ഷി​പ്പ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മേ​ജ​ര്‍ ആ​ര്‍. ക്രി​സ്തു​രാ​ജ, റ​വ. ഡോ. ​എ​ല്‍. പ​വി​ത്ര​സിം​ഗ് എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫെ​ല്ലോ​ഷി​പ്പ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, വൈ​ദി​ക​രാ​യ റ​വ. ബി​ജി മാ​ത്യു (മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച്), ഫാ. ​സാ​ജ​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ (മ​ല​ങ്ക​ര ച​ര്‍​ച്ച്, ചെ​ന്പ​ര​ത്തി​വി​ള) റ​വ. ജ​സ്റ്റി​ന്‍ ജോ​സ് (ക്ല​ര്‍​ജി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍), റ​വ. സ​ച്ചി​ദാ​ന​ന്ദ ദാ​സ് (ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ്), റ​വ. റി​ന്‍റോ രാ​ജ് ((ഇ​സി​ഐ ച​ര്‍​ച്ച്), ഫാ. ​സ​തീ​ഷ് (ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച്), റ​വ. എം. ​സി​ജി​ന്‍ (സോ​ള്‍​വി​ന്നി​ഗ്സ് ച​ര്‍​ച്ച് ഓ​ഫ് ഇ​ന്‍​ഡ്യ), ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി പി. ​ക്രി​സ്തു​ദാ​സ്, ഫെ​ല്ലോ​ഷി​പ്പ് ക​മ്മി​റ്റി അം​ഗം സ​ന​ല്‍​കു​മാ​ര്‍ ക്ലീ​റ്റ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം ന​യി​ച്ചു. വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി പ്രാ​ര്‍​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചു.