കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളോ​ടെ സ​ഹ​ക​ര​ണ മേ​ഖ​ല മു​ന്നോ​ട്ടു പോ​കും: മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ
Sunday, August 25, 2024 7:04 AM IST
നെ​ടു​മ​ങ്ങാ​ട് : കേ​ര​ള​ത്തി​ലെ ജ​ന​ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ മേ​ഖ​ല, കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളോ​ടെ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ. പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നെ​ടു​മ​ങ്ങാ​ട് ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി സ​ഹാ​യ​ക​ര​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​ആ​ർ അ​നി​ൽ ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.


ആ​ദ്യ വാ​യ്പ വി​ത​ര​ണം അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ച്ചു. ആ​ദ്യ എം​ഡി​എ​സ് ന​റു​ക്കെ​ടു​പ്പ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സി.​എ​സ് ശ്രീ​ജ​യും സ്വ​ർ​ണ​പ​ണ​യ വാ​യ്പ​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​നും നി​ർ​വ​ഹി​ച്ചു.