കെ​സി​സി ക​ഴ​ക്കൂ​ട്ടം അ​സം​ബ്ലി പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, August 25, 2024 7:09 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ വേ​ദി​യാ​യ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ ക​ഴ​ക്കൂ​ട്ടം അ​സം​ബ്ലി ക​മ്മ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി രൂ​പീ​ക​രി​ക്കു​ന്ന കെ​സി​സി അ​സം​ബ്ലി​യാ​ണ് ക​ഴ​ക്കൂ​ട്ടം.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ശ്രീ​കാ​ര്യം സെ​ന്‍റ് ജോ​ണ്‍​സ് ലൂ​ഥ​റ​ന്‍ സ​ഭ​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കെ​സി​സി​യു​ടെ അം​ഗ സ​ഭ​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ലി​വേ​ഴ്‌​സ് ഈ​സ്‌​റ്റേ​ണ്‍ സ​ഭാ ബി​ഷ​പ്പ് മാ​ത്യൂ​സ് മോ​ര്‍ സെ​ല്‍​വാ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ.​എ.​ആ​ര്‍. നോ​ബി​ള്‍ അ​സം​ബ്ലി ക​മ്മി​റ്റി​യെ അ​വ​ത​രി​പ്പി​ക്കും. സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ ഫെ​ല്ലോ​ഷി​പ്പ് ബി​ഷ​പ്പ് ഡോ.​ജോ​ര്‍​ജ് ഈ​പ്പ​ന്‍ നി​യോ​ഗ ശു​ശ്രൂ​ഷ ന​ട​ത്തും. സോ​ള്‍ വി​ന്നിം​ഗ് ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പ് ഡോ.​ഓ​സ്റ്റി​ന്‍ എം.​എ.​പോ​ള്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.


കേ​ര​ള ഐ​ക്യ വൈ​ദി​ക സെ​മി​നാ​രി പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ.​സി.​ഐ. ഡേ​വി​സ് ജോ​യ് മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കും. ലൂ​ഥ​റ​ന്‍ സ​ഭാ സി​ന​ഡ് പ്ര​സി​ഡ​ന്‍റ് റ​വ. മോ​ഹ​ന​ന്‍ മാ​നു​വ​ല്‍, മാ​ര്‍​ത്തോ​മാ ഭ​ദ്രാ​സ​നം സെ​ക്ര​ട്ട​റി റ​വ.​ഷി​ബു ഒ.​പ്ലാ​വി​ള, ക​ഴ​ക്കൂ​ട്ടം അ​സം​ബ്ലി ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ. ര​ഞ്ജ​ന്‍ ജോ​ണ്‍ നെ​ല്ലി​മൂ​ട്ടി​ല്‍, പ്ര​സി​ഡ​ന്‍റ് ഫാ.​ലി​വി​ഗ്സ്റ്റ​ണ്‍, സെ​ക്ര​ട്ട​റി ഷെ​റി.​എ​സ്. റോ​ബ​ര്‍​ട്ട്, ട്ര​ഷ​റ​ര്‍ പു​ഷ്പ​ല​ത നെ​ല്‍​സ​ന്‍, ഡ​ബ്ല്യൂ. സോ​ള​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.