ചൊ​വ്വ​ള്ളൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ മ​ന്ദി​രം നി​ർ​മി​ച്ചു ന​ൽ​കി
Tuesday, August 27, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ചൊ​വ്വ​ള്ളൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ രോ​ഗി​ക​ൾ​ക്കാ​യി എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഒ​രു ഹാ​ൾ നി​ർ​മി​ച്ചു ന​ൽ​കി.

അ​സോ​സി​യേ​ഷ​ൻ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹാ​ൾ നി​ർ​മി​ച്ച​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്ത്ി​ൽ പെ​ട്ട​വ​ർ​ക്കു സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​കാ​നും അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ചൊ​വ്വ​ള്ളൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​റ​ന്പും​ത​ല സ​ബ്സെ​ന്‍റ​റി​ൽ നി​ർ​മി​ച്ച ഹാ​ൾ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച.് വെ​ങ്ക​ിടാ​ച​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി. ​രാം​പ്ര​കാ​ശ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. കൃ​ഷ്ണ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മോ​ഹ​ന​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ജ​യ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ്ളോ​റ​ൻ​സ് സ​രോ​ജം, ചൊ​വ്വ​ള്ളൂ​ർ വാ​ർ​ഡ് മെം​ബ​ർ ച​ന്ദ്ര​ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.