ഇം​ഗ്ലീ​ഷ്-​ഇ​ന്ത്യ​ന്‍ ക്ലേ​ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം
Tuesday, August 27, 2024 6:18 AM IST
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി ഇം​ഗ്ലീ​ഷ്-​ഇ​ന്ത്യ​ന്‍ ക്ലേ ​ഫാ​ക്ട​റി​യി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 3.45 ഓ​ടു​കൂ​ടി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന ചി​മ്മി​നി​യി​ലെ ഫൈ​ബ​ര്‍ റീ​ഇ​ന്‍​ഫോ​ഴ്‌​സ്ഡ് പ്ലാ​സ്റ്റി​ക്ക് റൂ​ഫി​ല്‍ വെ​ല്‍​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ തീ​പ​ട​രു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​ക്ക​ത്തി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തേ​തു​ട​ര്‍​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​ഫ്ആ​ര്‍​ഒ റി​യാ​സ് ഖാ​ന്‍ , എ​ഫ്ആ​ര്‍​ഒ മാ​രാ​യ പൊ​ന്‍​രാ​ജ് , നി​സാം , അ​ബ്ദു​ള്‍ ക​ലാം , ഫ​യ​ര്‍​മാ​ന്‍ ട്രെ​യി​നി അ​രു​ണ്‍ , ഹോം ​ഗാ​ര്‍​ഡ് പ്ര​സാ​ദ് , ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍​മാ​രാ​യ ഹാ​പ്പി​മോ​ന്‍ , വി​നോ​ദ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം എ​ത്തി 45 മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി ഫൈ​ബ​ര്‍ ഷീ​റ്റു​ക​ള്‍ ക​ത്തി ന​ശി​ച്ചു.