അനധികൃത മത്സ്യബന്ധനം: ഏഴ് കടൽയാനങ്ങൾ പിടിയിൽ
Monday, August 26, 2024 6:57 AM IST
വി​ഴി​ഞ്ഞം: നി​യ​മ​ലം​ഘ​നം ന​ട​ത്തി മീ​ൻപി​ടി​ക്കാ​ൻ ഉ​റ​ച്ച് ട്രോ​ള​ർ ബോ​ട്ടു​കാ​ർ, ന​ട​പ​ടി​യു​മാ​യി തീ​ര​ദേ​ശ പോ​ലീ​സും, മ ​റൈ​ൻ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റും. കൊല്ലത്തുകാ​രു​ടെ ര​ണ്ട് ട്രോ​ള​റു​ക​ളും ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള മൂ​ന്നും ട്രോ​ള​റു​ക​ളും ര​ണ്ടു ഫൈ​ബ​ർ വ​ള്ള​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഏ​ഴു ക​ട​ൽ യാ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ.

അ​ധി​കൃ​ത​രു​ടെ വ​ര​വു ക​ണ്ട് നി​ര​വ​ധി​ ബോ​ട്ടു​കാ​ർ ക​ട​ലി​ൽ വി​രി​ച്ചി​രു​ന്ന വ​ല മു​റി​ച്ച് ര​ക്ഷപ്പെ​ട്ടു. ഇ​ന്ന​ലെ വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻഫോ​ഴ്സ്മെ​ന്‍റ് സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ എം. അ​ജീ​ഷ് കു​മാ​ർ, ലൈ​ഫ് ഗാ​ർഡു​മാ​രാ​യ എ​സ്. യൂ​ജി​ൻ, ന​സ്രേ​ത്ത്, എം. പ​നി​യ​ടി​മ, എം. ​ഫ്രെ​ഡി, ഡി. ​ആ​ന്‍റ​ണി, ആർ. ​സു​രേ​ഷ്, എസ്. ജോ​ണി, വി​ൽ​സ​ൺ എ​ന്നി​വ​ർ വി​ഴി​ഞ്ഞ​ത്തുനി​ന്നും മ​റൈ​ൻ ആം​ബു​ല​സി​ലും, വ​ള്ള​ങ്ങ​ളി​ലു​മാ​യി ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​ലാ​ണ് ബോ​ട്ടു​ക​ൾ പി​ടി​യി​ലാ​യ​ത് .

ക​ര​യി​ൽനി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​യി ദൂ​രപ​രി​ധി ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശികളായ ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, ലാ​സ​ർ ജോ​സ​ഫ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രോ​ള​ർ ബോ​ട്ടുകളാണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തിരിക്കുന്നത്.


കൂ​ടാ​തെ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും നി​യ​മ​വി​രു​ദ്ധ​മാ​യും വി​ഴി​ഞ്ഞം പ​ന​ത്തു​റ ഭാ​ഗ​ത്തു കാ​ണ​പ്പെ​ട്ട ആ​ന്‍റ​ണി ഡെ​ല്ല​സിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രോ​ള​ർ ബോ​ട്ടും, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സ​ജി​ൻ, ത​മി​ഴ്നാ​ട് തൂ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഗോ​ൾ​ഡ​ൺ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രോ​ള​ർ ബോ​ട്ടും, ത​മി​ഴ്നാ​ട് ഇ​ര​വി പു​ത്ത​ൻതു​റ സ്വ​ദേ​ശി ശ​ശി​ക​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫൈ​ബ​ർ വ​ള്ള​വും,

ത​മി​ഴ്നാ​ട് ഇ​ന​യം പു​ത​ന്തു​റ സ്വ​ദേ​ശി​യാ​യ യേ​ശു​രാ​ജ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫൈ​ബ​ർ വ​ള്ള​വു​മാ​ണ് കോ​മ്പൗ​ണ്ടിം​ഗ​് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ദീ​പ​യു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഫൈ​ബ​ർ വ​ള്ള​ങ്ങ​ളി​ലെ മീ​നു​ക​ൾ 80,000 രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു. മ​റ്റു ബോ​ട്ടി​ലെ മ​ത്സ്യ​ങ്ങ​ൾ അ​ടു​ത്ത പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ലേ​ലം ചെ​യ്യും. ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്നു. മ​റൈ​ൻ ആം​ബു​ല​ൻ​സ് ക്യാ​പ്ട​ൻ വാ​ൽത്തൂ​സ്, സ്റ്റാ​ഫ് അ​ര​വി​ന്ദ​ൻ കു​ബ​ർ​ട്ടി​ൻ, സാ​ൻ​വി​ൻ, വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ എ​സ്ഐ ജോ​സ്, കോ​സ്റ്റ​ൽ സി​പി​ഒ രാ​കേ​ഷ്, വാ​ർ​ഡ​ൻ​മാ​രാ​യ സാ​ദി​ഖ്, അ​ല​ക്സാ​ണ്ട​ർ, എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.