ഡ്രാ​ഗ​ണ്‍ ബോ​ട്ട് മാ​മാ​ങ്കം നി​യ​ന്ത്രി​ക്കാ​ൻ മ​ല​യാ​ളി​യും
Tuesday, August 27, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​ന്പ​തു​വ​രെ ഇ​റ്റ​ലി​യി​ൽ ര​വീ​ന്ന​യി​ൽ ന​ട​ക്കു​ന്ന ലോ​ക ഡ്രാ​ഗ​ണ്‍ ബോ​ട്ട് ക്ല​ബ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് റെ​ഫ​റി​യാ​യി കു​ട്ട​നാ​ട്ടു​കാ​ര​നാ​യ ടോം ​ജോ​സ​ഫ്. ഡ്രാ​ഗ​ണ്‍ ബോ​ട്ടി​ന്‍റെ മാ​മാ​ങ്കം എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്ല​ബ് ചാ​ന്പ്യ​ൻ​ഷി​പ് ഇ​പ്രാ​വ​ശ്യം ഇ​റ്റ​ലി​യി​ൽ ര​വീ​മ്മ എ​ന്ന പോ​ർ​ട്ട് സി​റ്റി​യി​ൽ അ​ര​ങ്ങേ​റു​ന്പോ​ൾ അ​തി​നു നി​യ​ന്ത്രി​ക​നാ​യി​യാ​ണ് 12 വ​ർ​ഷ​മാ​യി അ​ന്താ​രാ​ഷ്ട്ര റെ​ഫ​റി​യാ​യ ടോം ​ജോ​സ​ഫ് ഇ​റ്റ​ലി​ക്കു പോ​കു​ന്ന​ത്.


ഇ​തി​നോ​ട​കം അ​ദ്ദേ​ഹം നാ​ലു ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​നും ര​ണ്ട് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​നും ഒ​രു ഏ​ഷ്യ​ൻ ഗ​യിം​സി​നും നി​യ​ന്ത്ര​ക​നാ​യി സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ഡ്ര​ഗ​ണ്‍ ബോ​ട്ട് ടെ​ക്നി​ക്ക​ൽ ഒ​ഫീ​ഷ്യ​ൽ​സി​ൽ ഗ്രേ​ഡ്-2 ആ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​ത് ഇ​ദ്ദേ​ഹ​ത്തി​നു മാ​ത്ര​മാ​ണ്.