കടലിൽനിന്നും അജ്ഞാത മൃതദേഹം ലഭിച്ചു
Sunday, August 25, 2024 10:40 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ വി​ഴി​ഞ്ഞം പൂ​ന്തു​റ സ്വ​ദേ​ശി​ക​ളെ തേ​ടി​ ഉ​ൾ​ക്ക​ട​ൽ പ​രിശോ​ധ​ന​ക്കി​റ​ങ്ങി​യ മ​റൈ​ൻ എ​ൻ ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർക്ക് ഒ​രു അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ം ലഭിച്ചു. ബു​ധ​നാ​ഴ്ച കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും​പെ​ട്ടു വ​ള്ളം മ​റി​ഞ്ഞു കാ​ണാ​താ​യ ക്ലീ​റ്റ​സി​നെ​യും ഫ്രെ​ഡി​യേ​യും തി​ര​ക്കി​യി​റ​ങ്ങി​യ​ സംഘമാണ് ഉ​ൾ​ക്ക​ട​ലി​ൽ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ഒ​ഴു​കി ന​ട​ക്കു​ന്ന​തു കണ്ടെത്തി യത്. തു​ട​ർ​ന്നു മ​റൈ​ൻ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യ മൃ​ത​ദേ​ഹം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി​ച്ചു തീ​ര​ദേ​ശ​പോ​ലീ​സി​നു കൈ​മാ​റി.


തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത പു​രു​ഷ​ന്‍റെ മൃ​ത​ദേ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഫ്രെ​ഡിക്കും ​ക്ലീ​റ്റ​സി​നും വേ​ണ്ടി​യു​ള്ള തെര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ഇ​ന്ന​ലെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്നും തി​ര​ച്ചി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.