സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ന്നു: കെ​പി​സി​സി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി
Sunday, August 25, 2024 7:04 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​ത സം​ര​ക്ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഒ​ളി​ച്ചു ക​ളി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​ൽ സ​ർ​ക്കാ​രി​ന് വാ​ച​ക ക​സ​ർ​ത്ത് മാ​ത്ര​മേ​യു​ള്ളു​വെ​ന്നും കെ​പി​സി​സി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

സി​നി​മ മേ​ഖ​ല​യി​ലെ വ​നി​ത​ക​ൾ നേ​രി​ടു​ന്ന പീ​ഡന​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് നാ​ല് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​ഠി​ക്കാ​നോ, വേ​ട്ട​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​ൽ കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണെ​ന്നും സ​മി​തി വി​ല​യി​രു​ത്തി.


ഇ​ട​ത് സ​ർ​ക്കാ​രി​ന് സി​നി​മ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല സ്ത്രീ​ക​ളോ​ടു​ള്ള പൊ​തു​സ​മീ​പ​നം ത​ന്നെ ത​രം താ​ണ​താ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി ക​ബീ​ർ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ഹ​രി​ഗോ​വി​ന്ദ​ൻ, ക​മ്പ​റ നാ​രാ​യ​ണ​ൻ, പ​ര​ശു​വ​ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ന​ദീ​റ സു​രേ​ഷ്, വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.