ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി പേ​രൂ​ർ​ക്ക​ട-​മ​ണ്ണാ​മൂ​ല റോ​ഡ്
Tuesday, August 27, 2024 6:18 AM IST
പേ​രൂ​ർ​ക്ക​ട: മ​ണ്ണാ​മൂ​ല-​പേ​രൂ​ർ​ക്ക​ട റോ​ഡി​ൽ ടാ​ർ ഇ​ള​കി വലിയ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. മ​ണ്ണാ​മൂ​ല ക​ൺ​കോ​ഡി​യ സ്കൂ​ളി​ന് സ​മീ​പ​മാ​ണ് വലിയ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ ടാ​ർ ഇ​ള​കി​യ സ്ഥ​ല​ത്ത് കൊ​ടും വ​ള​വാ​ണ്. ഏ​ക​ദേ​ശം ഒ​ന്ന​ര വ​ർ​ഷ​ത്തി​നു മു​മ്പ് മാ​ത്ര​മാ​ണ് റോ​ഡ് റീ​ടാ​ർ ചെ​യ്ത​ത്.

അ​വി​ട​വി​ടെ​യാ​യി വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പ്ര​ദേ​ശ​ത്ത് ഒ​രു മാ​സ​ത്തി​നി​ടെ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റു​ന്നു. കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വു വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കു​ന്നി​ല്ല എ​ന്നൊ​രു പ​രാ​തി​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.


പേ​രൂ​ർ​ക്ക​ട-​മ​ണ്ണാ​മൂ​ല റോ​ഡി​ൽ അ​വി​ട​വി​ടെ​യാ​യി 20ലേ​റെ കു​ഴി​ക​ളാ​ണ് ഉ​ള്ള​ത്. മ​ഴ​ക്കാ​ലം ആ​കു​മ്പോ​ൾ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട സാ​ധ‍്യ​ത കൂ​ടു​ത​ലാ​ണ്.
കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

കെ​എ​സ്ആ​ർ​ടി​സി- സ്വ​കാ​ര‍്യ ബ​സു​ക​ള​ട​ക്കം യാ​ത്ര ന​ട​ത്തു​ന്ന പ്ര​ധാ​ന റോ​ഡാ​യ​തി​നാ​ൽ റോ​ഡി​ന്‍റെ ശോ​ച‍്യാ​വ​സ്ഥ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ‍്യ​പ്പെ​ട്ടു.