നെ​യ്യാ​റ്റി​ന്‍​ക​ര കോ​മ​ള​ത്തി​ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ആ​ദ​രം
Tuesday, August 27, 2024 6:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : മ​ല​യാ​ള സി​നി​മ​യി​ല്‍ പ്രേം​ന​സീ​റി​ന്‍റെ ആ​ദ്യ​നാ​യി​ക നെ​യ്യാ​റ്റി​ന്‍​ക​ര കോ​മ​ള​ത്തി​ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ്നേ​ഹാ​ദ​രം. ആ​യു​സി​ന്‍റെ പു​സ്ത​ക​ത്തി​ല്‍ പ്രാ​യം 95 ആ​യ നെ​യ്യാ​റ്റി​ന്‍​ക​ര കോ​മ​ള​ത്തെ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്രേം​കു​മാ​ര്‍ വ​സ​തി​യി​ല്‍ നേ​രി​ട്ട് ചെ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് പ്രേം​കു​മാ​ര്‍ കോ​മ​ള​ത്തി​ന്‍റെ നെ​യ്യാ​റ്റി​ന്‍​ക​ര വ​ഴു​തൂ​രി​ലെ വ​സ​തി​യി​ല്‍ എ​ത്തി​യ​ത്. ജീ​വി​ത​ത്തി​ല്‍ വ​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട​ല്‍ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​രി എ​ന്ന് സു​ഹൃ​ത്ത് വ​യ​ലാ​ര്‍ വി​നോ​ദ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വീ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

താ​ന​ട​ക്കം എ​ല്ലാ​പേ​രും കോ​മ​ള​ത്തോ​ടൊ​പ്പ​മു​ണ്ടെ​ന്ന ഐ​ക്യ​ദാ​ര്‍​ഢ്യം കൂ​ടി​യാ​ണീ സ​ന്ദ​ര്‍​ശ​നം. നെ​യ്യാ​റ്റി​ന്‍​ക​ര കോ​മ​ളം മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്രം കൂ​ടി​യാ​ണ്. പു​തി​യ ത​ല​മു​റ​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര കോ​മ​ള​ത്തെ അ​ത്ര പ​രി​ച​യ​മി​ല്ലെ​ന്നും പ്രേം​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


വ​ഴു​തൂ​രി​ലെ വീ​ട്ടി​ല്‍ നാ​ത്തൂ​നു​മൊ​രു​മി​ച്ചാ​ണ് നി​ല​വി​ല്‍ കോ​മ​ളം താ​മ​സി​ക്കു​ന്ന​ത്. വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ളു​ള്ള​തി​നാ​ല്‍ യാ​ത്ര​ക​ളൊ​ന്നു​മി​ല്ല. 1950 ൽ ​വ​ന​മാ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കോ​മ​ളം മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​ന​ചി​ത്ര​മാ​യി​രു​ന്നു വ​ന​മാ​ല. തു​ട​ർ​ന്ന് ആ​ത്മ​ശാ​ന്തി, മ​രു​മ​ക​ൾ, സ​ന്ദേ​ഹി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നി​യോ റി​യ​ലി​സ്റ്റി​ക് ഫി​ലി​മാ​യ ന്യൂ​സ് പേ​പ്പ​ർ ബോ​യ് എ​ന്ന സി​നി​മ​യി​ലും നെ​യ്യാ​റ്റി​ന്‍​ക​ര കോ​മ​ളം അ​ഭി​ന​യി​ച്ചു. ആ​രാ​ധ​ന​യി​ലാ​ണ് ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത്. ചി​ല സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടു.