അ​ന്ത​ർസം​സ്ഥാ​ന വാ​ഹ​ന​മോ​ഷ്ടാ​വ് പി​ടി​യി​ൽ
Sunday, August 25, 2024 7:04 AM IST
പേ​രൂ​ർ​ക്ക​ട: അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് വാ​ഴോ​ട്ടു​കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​ശ്വി​ൻ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​നു ശേ​ഷം അ​വ​യു​മാ​യി ചെ​ന്നൈ, ബാം​ഗ്ലൂ​ർ, കു​ട​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ പോ​യി ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു വ​ന്നി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.


സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത് .

മ്യൂ​സി​യം സി​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്‌​ഐ സ​ന​ൽ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, കെ.​വി അ​ജി​ത്ത് കു​മാ​ർ, ഷൈ​ൻ, എ​സ്ഐ സ​ജി​രാ​ജ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​ന്തോ​ഷ്, അ​ഭി​ലാ​ഷ്, ബി​ജു എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ കോടതിയിൽ റി​മാ​ൻ​ഡ് ചെ​യ്തു.