സ്വ​ര്‍​ണാ​ഭ​ര​ണ മോ​ഷ​ണ​ത്തി​ന് വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ല്‍
Monday, August 26, 2024 6:57 AM IST
പേ​രൂ​ര്‍​ക്ക​ട: സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ര​കു​ളം സ്വ​ദേ​ശി ച​ന്ദ്ര​ലേ​ഖ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ പേ​രൂ​ര്‍​ക്ക​ട ക​വ​ടി​യാ​ര്‍ ക​ട​പ്പ​ത്ത​ല ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ല്‍ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

വീ​ട്ടി​ല്‍ നി​ന്ന് സിം​ഗ​പ്പൂ​ര്‍ മോ​ഡ​ലി​ലു​ള്ള എ​ട്ടു​ഗ്രാം തൂ​ക്കം വ​രു​ന്ന ഒ​രു സ്വ​ര്‍​ണ്ണ​വ​ള​യും വെ​ള്ളി​ഗ്ലാ​സു​ക​ളും പി​ച്ച​ളക്കല​വും ഒ​രു കു​ട​വും ചെ​മ്പു​പാ​ത്ര​വും വെ​ള്ളി​ക്കൊ​ലു​സും അ​ര​ഞ്ഞാ​ണ​വും കൂ​ടാ​തെ മ​ഹാ​ല​ക്ഷ്മി വി​ള​ക്ക്, പി​ച്ച​ള ഫ്‌​ള​വ​ര്‍ വേ​സ്, നാ​ണ​യ​വ​ഞ്ചി, പി​ച്ച​ള വി​ള​ക്ക്, ത​ട്ടം, ചെ​റി​യ കു​ക്ക​ര്‍, ലാ​പ്‌​ടോ​പ്പ് ഹാ​ര്‍​ഡ് ഡി​സ്‌​ക് ര​ണ്ടെ​ണ്ണം ഉ​ള്‍​പ്പെ​ടെ 8,000 രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.


പ്ര​തി​ക്കെ​തി​രേ അ​രു​വി​ക്ക​ര, നെ​ടു​മ​ങ്ങാ​ട്, വ​ലി​യ​തു​റ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്. വീ​ട്ടു​ട​മ​സ്ഥ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പേ​രൂ​ര്‍​ക്ക​ട സി​ഐ പ്രൈ​ജു, എ​സ്​ഐ​മാ​രാ​യ ന​ഹാ​ദ്, മി​ഥു​ന്‍ പ്ര​സാ​ദ്, എ​എ​സ്ഐ സ​ന്ധ്യ, സി​പി​ഒ​മാ​രാ​യ സി​ബി, പ്ര​ശാ​ന്ത്, ശ്രീ​ജി​ത്ത്, ഷ​ഫീ​ല ബീ​വി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.