സെ​ക്ര​ട്ടേറിയറ്റ് മാ​ർ​ച്ച് ന​ട​ത്തി
Monday, August 26, 2024 6:58 AM IST
തിരുവനന്തപുരം: ഹേ​മ ക​മ്മീഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളാ​യ​വ​രു​ടെ പേ​രി​ൽ എഫ്ഐആർ ഇ​ട​ണ​മെ​ന്നും കേ​ര​ള​മൊ​ട്ടാ​കെ ബാ​ധി​ക്കു​ന്ന വി​ഷ​യമാ​യ​തി​നാ​ൽ കേ​സ് സി​ബി​ഐയെക്കൊണ്ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നു സർക്കാർ തയാറാ​ക​ണമെന്നും പ്ര​തി​ക​ര​ണ വേ​ദി ചെ​യ​ർ​മാ​ൻ എം.എ. ല​ത്തീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇക്കാര്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നട ത്തിയ മാ​ർ​ച്ചും അദ്ദേഹം ഉദ്ഘാ ടനം ചെയ്തു. വേ​ട്ട​ക്കാ​രാ​യ​വ​ർ എ​ത്ര ഉ​ന്ന​ത​ന്മാ​രാ​യി​രു​ന്നാ​ലും അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെന്നും എം.എ. ലത്തീഫ് ആ വശ്യപ്പെട്ടു. നേ​മം അ​സ്ക​ർ, ശ​ര​ത് ശൈ​ലേ​ശ്വ​ര​ൻ, മൈ​ക്കി​ൾ രാ​ജ്, അ​ഭി​ജി​ത് നെ​ടു​മ​ങ്ങാ​ട്, സ​ഞ് ജു, അ​സീം, നാ​സ​ർ, ഷാ​ജി, നി​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.