കാട്ടാക്കടയിൽ എ​ഐ കാ​മ​റ​ക​ളു​ടെ കേ​ബി​ളു​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ
Sunday, August 25, 2024 7:04 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ത്തെ എ​ഐ കാ​മ​റ​ക​ളു​ടെ കേ​ബി​ളു​ക​ൾ മു​റി​ച്ചി​ട്ട നി​ല​യി​ൽ. ഒ​രാ​ഴ്ച്ച​യി​ലേ​റെ​യാ​യി കേ​ബി​ളു​ക​ൾ മു​റി​ച്ചി​ട്ട നി​ല​യി​ലാ​ണ്. എ​ന്നാ​ൽ ഇ​വ പുഃ​ന​സ്ഥാ​പി​ക്കാ​ൻ ഇ​തു​വ​രേ​യും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ക്ഷേ​പം ഉ​യ​രു​ക​യാ​ണ്.

കാ​ട്ടാ​ക്ക​ട-​തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക​ടു​ത്തും, നെ​യ്യാ​ർ​ഡാം റോ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തും, കോ​ട്ടൂ​ര് റോ​ഡി​ലെ പൂ​വ​ച്ച​ൽ ജം​ഗ്ഷ​നു​സ​മീ​പ​വു​മു​ള്ള എ​ഐ കാ​മ​റ​യു​ടെ കേ​ബി​ളു​ക​ളാ​ണ് അ​ജ്ഞാ​ത​സം​ഘം മു​റി​ച്ചു​മാ​റ്റി​യ​ത്. ഇ​തു​വ​രേ​യും പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​ള്ളി​യി​ലെ എ​ഐ കാ​മ​റ, എ​ട്ടി​രു​ത്തി​യി​ലെ ബേ​ക്ക​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് 310 ത​വ​ണ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ പി​ഴ​യി​ട്ടി​രി​ന്നു.


കാ​മ​റ​യു​ടെ പ്ര​വ​ര്ത്ത​നം നി​ല​ച്ച​തോ​ടെ റോ​ഡി​ലെ നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​താ​യി യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

സീ​റ്റ് ബെ​ൽ​റ്റി​ടാ​തെ​യും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​നു​പു​റ​മെ ഫോ​ണി​ൽ സം​സാ​രി​ച്ചും ഡ്രൈ​വിം​ഗ് ന​ട​ത്തു​ന്ന​വ​രു​ടേ​യും എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ‍്യം ഇ​തോ​ടെ ശ​ക്ത​മാ​വു​ക​യാ​ണ്.