വി​മാ​ന​ത്തി​ലെ ബോം​ബ് ഭീ​ഷ​ണി; പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Sunday, August 25, 2024 7:04 AM IST
വ​ലി​യ​തു​റ: എ​യ​ര്‍ ഇ​ന്ത്യ മും​ബൈ-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലു​ണ്ടാ​യ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യി​ല്‍ ഇ​തു​വ​രെ​യും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ആ​ക്ഷേ​പം. ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ​തു​റ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് തേ​ങ്ങാ​പ്പ​ട്ട​ണം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ള്‍ വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ​ല​ത​വ​ണ ശൗ​ചാ​ല​യ​ത്തി​ല്‍ പോ​യ​താ​യും വെ​റു​തെ എ​ണീ​റ്റ് ന​ട​ന്ന​തും വി​മാ​ന​ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​താ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സി​നു കൈ​മാ​റാ​നു​ണ്ടാ​യ കാ​ര​ണം. മും​ബൈ​യി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 5.45 ന് ​ടേ​ക്ഓ​ഫ് ചെ​യ്ത എ​ഐ -657 ന​മ്പ​ര്‍ വി​മാ​ന​ത്തി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.

വി​മാ​ന​ത്തി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ ടി​ഷ്യു പേ​പ്പ​റി​ല്‍ എ​ഴു​തി​വ​ച്ച ബോം​ബ് ഭീ​ഷ​ണി കു​റു​പ്പ് കാ​ബി​ന്‍ ക്രൂ ​ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്. 136 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.


ഇ​ക്കൂ​ട്ട​ത്തി​ല്‍ ആ​രൊ​ക്കെ​യാ​ണ് ശൗ​ചാ​ല​യ​ത്തി​ല്‍ പോ​യി​ട്ടു​ള്ള​തെ​ന്ന് വി​മാ​ന​ത്തി​നു​ള​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ക​ണ്ടെ​ത്താ​നാ​കും. എ​ന്നാ​ല്‍ പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും സം​ഭ​വ​ത്തെ നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യി കാ​ണു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​മാ​ന യാ​ത്രി​ക​ര്‍ പ​റ​യു​ന്നു​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടി​യി​ല്‍ നി​ര​വ​ധി ത​വ​ണ​യാ​ണ് വി​മാ​ന​ങ്ങ​ളി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. വി​മാ​നം ഓ​രോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നു മു​മ്പും ശു​ചി​മു​റി​യി​ലെ മാ​ലി​ന്യ ബാ​സ്‌​ക​റ്റ് വ്യ​ത്തി​യാ​ക്കും. അ​തി​നാ​ല്‍ മും​ബൈ​യ്ക്കും -തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള യാ​ത്ര​മ​ധ്യേ ത​ന്നെ​യാ​വ​ണം ശൗ​ചാ​ല​യ​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി എ​ഴു​തി​വെ​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.