ജ​ല​സം​ഭ​ര​ണി​യി​ൽവീ​ണ 18കാ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി യുവാവ്
Sunday, August 25, 2024 7:04 AM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ 18കാ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി പ്ര​ദേ​ശ​വാ​സി. നെ​യ്യാ​ര്‍​ഡാം ജ​ല​സം​ഭ​ര​ണി​യി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി കാ​ല്‍ വ​ഴു​തി വെ​ള്ള​ത്തി​ല്‍ വീഴുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് അ​തു​വ​ഴി ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന യു​വാ​വ് ജ​ല​സം​ഭ​ര​ണി​യി​ൽ എ​ടു​ത്തു​ചാ​ടി പെ​ണ്‍​കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ച്ചു.

നെ​യ്യാ​ര്‍​ഡാം ജ​ല​സം​ഭ​ര​ണി​യി​ലെ കാ​ലാ​ട്ടു​കാ​വ് ക​ട​വി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.​ പേ​യാ​ട് സ്വ​ദേ​ശി​യാ​യ ല​ക്ഷ്മി (18) നെ​യ്യാ​റിലെ ബന്ധു വീട്ടിലെത്തിയതാ​യി​രു​ന്നു. തു​ട​ര്‍​ന്നു വീട്ടി​നു മു​ന്നി​ലെ നെ​യ്യാ​ര്‍ ജ​ല​സം​ഭ​ര​ണി​യി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റങ്ങി. ല​ക്ഷ്മി വെ​ള്ള​ത്തി​ല്‍ മു​ങ്ങി​താ​ഴു​ന്ന​തുക​ണ്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​ല​വി​ളി​ച്ചു.


ബ​ന്ധു​ക്ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് നി​ര​പ്പൂ​കാ​ല സ്വ​ദേ​ശി അ​ഫ് സ​ല്‍(21) ആണ് ലക്ഷ്മിയെ കരയ്ക്കെത്തിച്ചത്. ഇ​തി​നി​ടെ സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ​നാ​ട്ടു​കാ​ര്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ക്ഷ ന​ല്‍​കി​യ ശേ​ഷം കാ​ട്ടാ​ക്ക​ട കി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.