ത​ട്ടു​ക​ട​യി​ൽ തീ​പി​ടിത്തം: ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Tuesday, August 27, 2024 6:18 AM IST
വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​നി​ലെ ജി​പി​എ​സ് ത​ട്ടു​ക​ട​യി​ൽ തീ​പി​ടി​ത്തം.
കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യും ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ക​ഴ​ക്കൂ​ട്ടം ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​എ​സ്.​സു​ജ​ന്‍റെ ഇ​ട​പെ​ട​ലി​ൽ ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം.

ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​ണ് ത​ട്ടു​ക​ട​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്നു​ണ്ടാ​യ ലീ​ക്കാ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണം. അ​ടു​ത്ത ക​ട​ക​ളി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ചാ​ക്കു​ക​ൾ വെ​ള്ള​ത്തി​ൽ മു​ക്കി ഗ്യാ​സ് സി​ലി​ണ്ട​റി​ൽ മൂ​ടു​ക​യും അ​തി​ലും തീ ​അ​ണ​യാ​താ​യ​പ്പോ​ൾ സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നി​ന്നും ഫ​യ​ർ എ​ക്സി​റ്റി​ൻ ക്യു​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ച്ചു. നാ​ട്ടു​കാ​രും വ‍്യാ​പാ​രി വ‍്യ​വ​സാ​യി​ക​ളും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ടൊ​പ്പം തീ​യ​ണ​ക്കാ​ൻ സ​ഹാ​യി​ച്ചു.

തീ​യ​ണ​ച്ച ശേ​ഷം വെ​ള്ളം എ​ത്തി​ച്ച് ഗ്യാ​സ് സി​ലി​ണ്ട​ർ ത​ണു​പ്പി​ക്കു​ക​യാ​യി​രു​ന്നു.