ത​മി​ഴ് വി​ശ്വ​ക​ർ​മസ​മൂ​ഹം സുവർണ ജൂ​ബി​ലി സ​മ്മേ​ള​നം
Monday, August 26, 2024 6:57 AM IST
തിരുവനന്തപുരം: ത​മി​ഴ് വി​ശ്വ​ക​ർ​മ്മ സ​മൂ​ഹ​ത്തി​ന്‍റെ സുവർണ ജൂ​ബി​ലി സ​മ്മേ​ള​നം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടൂ​ർപ്ര​കാ​ശ് എംപി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി വി​ശ്വ​ക​ർ​മയോ​ജ​ന​യി​ൽ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​യി സ്വ​ർ​ണ​ത്തൊ​ഴി​ലി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തിയി​ട്ടു​ണ്ട്.

അ​തി​നെ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ര​മ​ന ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. "വി​ശ്വ​ക​ർ​മജ​രും ഹി​ന്ദു സ​മൂ​ഹവും' എ​ന്ന വി​ഷ​യ​ത്തെക്കുറി​ച്ച് ഇ.​എ​സ്.​ബി​ജുവും "സ്ത്രീശാ​ക്തീ​ക​ര​ം' എന്ന വിഷയത്തിൽ ഡോ.​ ര​മ​ണി ഗോ​പാ​ല​കൃ​ഷ്ണനും ക്ലാ സുകളെടുത്തു.


സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ആ​ർ.​എ​സ്. ​മ​ണി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. കൃ​ഷ്ണ​ൻ​കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

ഗു​ജ​റാ​ത്ത് മു​ൻ പി​എ​സ്​സി അം​ഗം ഡോ.​ എ​സ്.​ആ​ർ. പ​ഥാ​ണി, വി​എ​സ്​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ആ​ർ.​മ​ധു, കെ​വി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് വ​ർ​ക്ക​ല, പ്ര​വാ​സി വി​ശ്വ​ക​ർ​മ ഐ​ക്യ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ളറിയിച്ച് പ്രസംഗി​ച്ചു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ർ.​ കൃ​ഷ്ണ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.