പ​ങ്കു​വയ്​ക്ക​ലി​ന്‍റെ സം​സ്കാ​രം പു​തു​ത​ല​മു​റ പ​ക​ര്‍​ത്ത​ണം ഡോ: ​മു​ഹ​മ്മ​ദ് മ​ന്‍​സൂര്‍
Sunday, August 25, 2024 6:52 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ഹ​ജീ​വി​ക​ളോ​ടു ക​രു​ണ പ്ര​ക​ടി​ലി​ക്ക​ലും അ​തി​ലൂ​ടെ ആ​ന​ന്ദം ക​ണ്ടെ​ത്ത​ലും പു​തി​യ ത​ല​മു​റ സം​സ്കാ​ര​മാ​യി അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട​ത് ഇ​ന്നി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് അ​ല്‍ മു​ക്ത​ദി​ര്‍ ജ്വ​ല്ല​റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ അ​ബ്ദു​ല്‍​സ​ലാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ഹ​നം ചാ​രി​റ്റ​ബി​ള്‍ ഫോ​റം അ​ഞ്ചാം വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​നും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ന്‍ പ​ല​പ്പോ​ഴും അ​വ​ന​ല്ലാ​താ​യി മാ​റു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍ ദി​നേ​ന ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​സു​ര​കാ​ല​ത്ത് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ്ര​സ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.


ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എം.​എ. സി​റാ​ജൂ​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. സു​നീ​ര്‍ എം​പി പു​തി​യ അം​ഗ​ത്വ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.

നി​ര്‍​മി​തി കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ഫെ​ബി വ​ര്‍​ഗീ​സ്, ജ​മാ​അ​ത്ത് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ബ​യാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗു​ല്‍​സാ​ര്‍ അ​ഹ​മ​ദ് സേ​ട്ട്, പി. ​സ​യ്യി​ദ് അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.