ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ: വി.​ആ​ർ. പ്ര​താ​പ​ൻ
Tuesday, August 27, 2024 6:06 AM IST
നേ​മം: മ​തി​യാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​യ മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ട​ലോ​ര മേ​ഖ​ല​ക​ളി​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ഉ​ൾ​പ്പ​ടെ ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ലൈ​ഫ് ഗാ​ർ​ഡ് മാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും , നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​രും ടൂ​റി​സം വ​കു​പ്പും ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും കേ​ര​ളാ ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. പ്ര​താ​പ​ൻ.


കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന് ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി ) സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.