കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Tuesday, August 27, 2024 6:06 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം വ​ഴി​മു​ക്ക് മ​ണ​വാ​ട്ടി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഉ​മ്മ​ൻ​ചാ​ണ്ടി ന​ഗ​റി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​രാ​ഘേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. മു​ൻ സ്പീ​ക്ക​ർ എ​ൻ.​ശ​ക്ത​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ജി.​സു​ബോ​ധ​ന​ൻ, അ​ഡ്വ. മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, നേ​താ​ക്ക​ളാ​യ വി​ൻ​സ​ന്‍റ് ഡി.​പോ​ൾ, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, എ​സ്.​കെ.​അ​ശോ​ക് കു​മാ​ർ, ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ, അ​ഡ്വ. കെ.​വി​നോ​ദ്സെ​ൻ, അ​ഡ്വ. സി.​ആ​ർ.​പ്രാ​ണ​കു​മാ​ർ, നേ​മം ഷ​ജീ​ർ, എം.​സി.​സെ​ൽ​വ​രാ​ജ്, സെ​യ്ദാ​ലി കാ​യ്പ്പാ​ടി, അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് ആ​ന്‍റ​ണി, ജി​ല്ലാ ട്ര​ഷ​റ​ർ വി.​സി.​ഷൈ​ജി ഷൈ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.


പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. നേ​താ​ക്ക​ളാ​യ എ.​ടി.​ജോ​ർ​ജ്ജ്, ഡോ. ​ആ​ർ.​വ​ത്സ​ല​ൻ, അ​ഹ​മ്മ​ദ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം പ്ര​സ് ക്ല​ബ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. രാ​ഘേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് ആ​ൻ്റ​ണി, ജി​ല്ലാ ട്ര​ഷ​റ​ർ ഷൈ​ജി ഷൈ​ൻ, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എ​സ് അ​ജ​യാ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.