തി​രു​വി​താം​കൂ​ർ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ് : നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത് നാ​ൽ​പ്പ​ത് കോ​ടി​യി​ൽ​ അധികം
Tuesday, August 27, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്, നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത് നാ​ൽ​പ്പ​ത് കോ​ടി​യി​ൽ​പ്പ​രം രൂ​പ​യെ​ന്ന് പോ​ലീ​സിന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം
വി​ശ​ദ​മാ​യ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഫോ​ർ​ട്ട് പോ​ലീ​സ് പ​റ​ഞ്ഞു.

നി​ക്ഷേ​പം ന​ട​ത്തി​യി​ട്ട് പ​ണം തി​രി​കെ കി​ട്ടാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത്ര​ണ്ട് കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഓ​രോ ദി​വ​സ​വും പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ൽ കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന വി​വ​രം.


ലോ​ണ്‍ ന​ൽ​കി​യ​തി​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി , ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളെ​ല്ലാ​വ​രും ഒ​ളി​വി​ലാ​ണ്. സ്റ്റാ​ച്യു, മ​ണ​ക്കാ​ട്, വെ​ള്ള​നാ​ട്, വ​ഞ്ചി​യൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ക​രാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ക്ഷേ​പ തു​ക മ​ട​ക്കി കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.