രോ​ഗി ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ സം​ഭ​വം: സൂ​പ്ര​ണ്ട് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്രവർത്തകർ
Wednesday, July 17, 2024 2:34 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ദി​വ​സ​ത്തോ​ളം രോ​ഗി ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്.

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ‍്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച്ചെ​യെന്നാ​രോ​പി​ച്ച് മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ‍്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സു​പ്ര​ണ്ട് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഉ​ള്ളൂ​ർ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​സ​ന​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​പ​രോ​ധ സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​ക​പ​ള്ളി ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് സൂ​പ്ര​ണ്ട് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്ന് സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു.


ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ആ​ക്കു​ളം സു​രേ​ഷ് കു​മാ​ർ, കു​മാ​ര​പു​രം ശ്രീ​ക​ണ്ഠ​ൻ, മ​ണ്ണ​ന്ത​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ബു, പ്രേം ​ര​ഞ്ജി​ത്ത്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ള്ളൂ​ർ സു​നി​ൽ ബാ​ബു, ദ​ളി​ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ബൈ​ജു, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ശ, സു​ചി​ത്ര, അ​ണ​മു​ഖം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി, ക​രി​ക്ക​കം ശി​വ​ൻ, മ​ണ്ണ​ന്ത​ല അ​ർ​ജു​ൻ, അ​രു​ൺ ക​രി​ക്ക​കം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.