മെ​ഡി​ക്ക​ൽ കോ​ള​ജ് കെട്ടിടത്തിൽ നി​ന്നു രോഗി താ​ഴേ​ക്കു ചാ​ടി
Wednesday, July 17, 2024 2:34 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ നി​ന്നു താ​ഴേ​ക്കു ചാ​ടി. അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച രോ​ഗി​യാ​ണ് താ​ഴേ​ക്ക് ചാ​ടിയത് .

വെ​ള്ള​റ​ട സ്വ​ദേ​ശി​യാ​യ 45 കാ​ര​നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 28-ാം ന​മ്പ​ര്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് താ​ഴേ​ക്കു ചാ​ടി​യ​ത്. തൊ​ട്ട​ടു​ത്ത നി​ല​യി​ലേ​ക്കാ​ണ് ഇ​യ്യാ​ൾ വീ​ണ​ത്. അ​തി​നാ​ൽ ത​ന്നെ കാ​ര‍്യ​മാ​യ ഗു​രു​ത​ര പ​രി​ക്കു​ക​ൾ ഉ​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു.


കാ​ലി​ന് മു​റി​വും ശ​രീ​ര​മാ​സ​ക​ലം വേ​ദ​ന​യു​മു​ണ്ടാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ 13ന് ​മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ര്‍​ന്ന് മ​രു​ന്ന് അ​മി​ത​മാ​യി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​യാ​ള്‍ മു​ക​ളി​ല്‍ നി​ന്നു താ​ഴേ​ക്ക് ചാ​ടി​യ​ത്.