ബേ​ക്ക​റി പീ​ഡ​ന​ക്കേ​സ്: പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി, ശി​ക്ഷ നാ​ളെ
Wednesday, August 28, 2024 5:20 AM IST
മ​ഞ്ചേ​രി: നി​ല​മ്പൂ​ര്‍ സി​എ​ച്ച് കോ​ള​നി​യി​ലെ ബേ​ക്ക​റി​യി​ല്‍ യു​വ​തി​യെ പൂ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് മ​ഞ്ചേ​രി എ​സ്‌​സി, എ​സ്ടി കോ​ട​തി ക​ണ്ടെ​ത്തി. പ്ര​തി​ക്കു​ള്ള ശി​ക്ഷ ജ​ഡ്ജ് എം.​പി. ജ​യ​രാ​ജ് നാ​ളെ പ്ര​സ്താ​വി​ക്കും. കൊ​പ്പം നി​റു​മ്പ​റ​ക്കാ​ട് ആ​മ​യൂ​ര്‍ വെ​ളു​ത്താ​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ് മു​സ്ത​ഫ (41) ആ​ണ് പ്ര​തി.

2021 ന​വം​ബ​ര്‍ 14ന് ​വൈ​കീ​ട്ട് 6.30നും ​ഏ​ഴി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ പ്ര​തി സ്ഥാ​പ​ന​ത്തി​ന​ക​ത്തി​ട്ട് പൂ​ട്ടു​ക​യും വാ​യി​ല്‍ തു​ണി തി​രു​കി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.


നി​ല​മ്പൂ​ര്‍ ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന സാ​ജു. കെ. ​ഏ​ബ്ര​ഹാ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തും. പ്ര​തി​യെ മ​ഞ്ചേ​രി സ്‌​പെ​ഷ​ല്‍ സ​ബ്ജ​യി​ലി​ല്‍ റി​മാ​ൻ​ഡ് ചെ​യ്തു.