ക​ര്‍​മ​ല​മാ​താ​മ​ല ഏ​ഴാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​നു കൊടിയേറി
Wednesday, July 17, 2024 2:34 AM IST
വെ​ള്ള​റ​ട: പ​രി​ശൂ​ദ്ധ മ​റി​യം ജീ​വ​ന്‍റെ കൂ​ടാ​രം എ​ന്ന തീ​ർ​ഥാ​ട​ന സ​ന്ദേ​ശ​വു​മാ​യി കൂ​നി​ച്ചി ഇ​ക്കോ ടൂ​റി​സം പി​ല്‍​ഗ്രീം കേ​ന്ദ്ര​ത്തി​ലെ പ​രി​ശൂ​ദ്ധ ക​ര്‍​മ​ല​മാ​താ​മ​ല ഏ​ഴാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് കൊ​ടി​യേ​റി. ഭ​ക്തി സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ.​പീ​റ്റ​ര്‍ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ര്‍​ത്തി.

പ്ര​പ​ഞ്ച​ത്തി​ന്‍റെ​യും സ​ക​ല​ത്തി​ന്‍റെ​യും ജീ​വ​ന്‍റെ ഉ​ട​യ​വ​നും പ​രി​പാ​ല​ക​നു​മാ​യ ദൈ​വ​ത്തെ ത​ന്‍റെ പ​രി​ശു​ദ്ധ ഉ​ദ​ര​ത്തി​ല്‍ വ​ഹി​ച്ച് ലോ​ക​ത്തി​ന് ന​ല്‍​കി​യ പ​രി​ശു​ദ്ധ മ​റി​യം ജീ​വ​ന്‍റെ കൂ​ടാ​ര​മാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സി​ക​ള്‍ പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ഗാ​ന​മാ​ല​പി​ച്ച് ദൈ​വ​ത്തി​ന് ന​ന്ദി​യ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും ന​ട​ന്നു.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ പ്രാ​രം​ഭ ദി​വ്യ​ബ​ലി​യ്ക്ക് കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​വി​യോ ഫ്രാ​ന്‍​സീ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ഹെ​ന്‍​സി​ലി​ന്‍ ഒ​സി​ഡി മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​രി​ശു​മ​ല ഇ​ട​വ​ക ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. കു​രി​ശു​മ​ല ഡി​വൈ​ന്‍ ബീ​റ്റ്‌​സ് ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി.