തു​മ്പ ബോം​ബേ​റ്‌: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Wednesday, July 17, 2024 2:34 AM IST
ക​ഴ​ക്കൂ​ട്ടം : കാ​പ്പാ കേ​സി​ലെ പ്ര​തി​യെ ബോം​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ആ​സാ​ദ് ന​ഗ​ർ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ (39) യെ​യാ​ണ് തു​മ്പ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

നെ​ഹ്റു ജം​ഗ്ഷ​നി​ൽ ര​ണ്ടു സ്കൂ​ട്ട​റു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഫ . ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ ഒ​ന്നാം പ്ര​തി ജോ​ൺ ഫെ​ർ​ണാ​ണ്ട​സി ( സു​നി​ൽ ) ന്‍റെ സ​ഹാ​യി​യാ​ണ് ഇ​യാ​ൾ . പൂ​ന്ത​റ സ്റ്റേ​ഷ​നി​ൽ ഗു​ണ്ടാ ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ളാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്ന് പോ​ലീ​സ്. കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളെ ര​ണ്ടു​ദി​വ​സ​ത്തി​ന​കം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും എ​ന്ന് ക​ഴ​ക്കൂ​ട്ടം എ​സി​പി എ​ൻ.​ബാ​ബു​ക്കു​ട്ട​ൻ അ​റി​യി​ച്ചു. തു​മ്പ നെ​ഹ്റു ജം​ഗ്ഷ​ന് സ​മീ​പം ഏ​ഴി​ന് രാ​വി​ലെ 11 .40നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.