ആ​ദ്യ​ത്തെ ഫീ​സ് ഫ്രീ ​ ന​ഗ​ര​സ​ഭ​യാ​യി മ​ല​പ്പു​റം
Tuesday, August 27, 2024 7:42 AM IST
മ​ല​പ്പു​റം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഉ​ള്‍​പ്പെ​ടെ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ല​പ്പു​റ​ത്തു​ണ്ടാ​യ വ​ന്‍ മു​ന്നേ​റ്റം രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ നേ​രി​ട്ട് പ്ര​ക​ട​മാ​കു​ന്നു​ണ്ടെ​ന്ന് ഹാ​രി​സ് ബീ​രാ​ന്‍ എം​പി.

മ​ല​പ്പു​റ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫീ​സ് ഫ്രീ ​ന​ഗ​ര​സ​ഭ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല, ഡ​ല്‍​ഹി യൂ​ണി​വേ​ഴ്സി​റ്റി, ജാ​മി​അ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് എ​ത്തു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ മൊ​ത്ത​ത്തി​ല്‍ ഉ​ണ്ടാ​യ വി​ദ്യാ​ഭ്യാ​സ ഉ​ണ​ര്‍​വും മ​ല​പ്പു​റം ന​ഗ​ര​സ​ഭ പോ​ലു​ള്ള പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ കാ​ഴ്ച​പ്പാ​ടോ​ടു​കൂ​ടി ന​ട​പ്പാ​ക്കി​യ ആ​സൂ​ത്രി​ത മു​ന്നേ​റ്റ​ത്തി​ന്‍റെ കൂ​ടി ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​നം ആ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മ​ത്സ​ര​പ​രീ​ക്ഷ​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​ണ്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ അ​താ​ത് പ്ര​ദേ​ശ​ത്ത് മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഈ ​രീ​തി​യി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍​ക്ക് സം​വി​ധാ​നം ഒ​രു​ക്കി​യാ​ല്‍ മ​ല​പ്പു​റം ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​മാ​യി മാ​റാ​ന്‍ എ​ളു​പ്പം വ​ഴി തെ​ളി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എ​സ്എ​സ്, കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി​യു​ഇ​ടി, പി​എ​സ്‌​സി പ​രി​ശീ​ല​നം, സാ​ക്ഷ​ര​ത തു​ല്യ​ത പ​രീ​ക്ഷ തു​ട​ങ്ങി​യ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളു​ടെ​യും പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ല്‍ ഒ​പ്പ​ന, ക​ര്‍​ണാ​ട്ടി​ക് സം​ഗീ​തം, മാ​പ്പി​ള​പ്പാ​ട്ട്, ഫു​ട്ബോ​ള്‍, ഹോ​ക്കി, ടേ​ബി​ള്‍ ടെ​ന്നീ​സ്, ക​ള​രി എ​ന്നീ പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള പ​രി​ശീ​ല​ന ഫീ​സു​ക​ള്‍ ന​ഗ​ര​സ​ഭ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. പ​ദ്ധ​തി മു​ഖാ​ന്ത​രം ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ മു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി.

എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ലും റി​ക്കാ​ര്‍​ഡ് മു​ന്നേ​റ്റ​മാ​ണ് പ​ദ്ധ​തി വ​ഴി ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ മ​ല​പ്പു​റ​ത്ത് നേ​ടി​യെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​കെ.​അ​ബ്ദു​ള്‍ ഹ​ക്കീം, പി.​കെ. സ​ക്കീ​ര്‍ ഹു​സൈ​ന്‍, മ​റി​യു​മ്മ ശ​രീ​ഫ്, സി.​പി. ആ​യി​ശാ​ബി, പ്ര​തി​പ​ക്ഷ നേ​താ​വ് ഒ. ​സ​ഹ​ദേ​വ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി.​സു​രേ​ഷ്, എ.​പി.​ശി​ഹാ​ബ്, മ​ഹ്മൂ​ദ് കോ​തേ​ങ്ങ​ല്‍, സു​ഹൈ​ല്‍ ഇ​ട​വ​ഴി​ക്ക​ല്‍, ഇ.​കെ.​ജാ​സി​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.