ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ രോ​ഗി​യെ മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു
Wednesday, July 17, 2024 2:34 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പി ബ്ലോ​ക്കി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​രെ മ​ന്ത്രി വീ​ണാ ജോ​ർ​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശി​ച്ചു. രോ​ഗി​യു​ടെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

വീ​ഴ്ച പ​റ്റി​യ​വ​ർ​ക്കെ​തി​രെ ച​ട്ട​പ്ര​കാ​ര​മു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും യാ​തൊ​രു ദ​യ​യും ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നു മൂ​ന്നു ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ഡോ. ​വി​ശ്വ​നാ​ഥ​നും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.