പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: വി.​ശി​വ​ൻ​കു​ട്ടി
Wednesday, July 17, 2024 2:34 AM IST
തി​രു​വ​ന​ന്ത​പു​രം : ആ​രോ​ഗ്യ​വും, ക്ഷേ​മ​വു​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ത്ത​രം ഉ​ദ്ദേ​ശ​ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത ഗാ​ന്ധി​സ്മാ​ര​ക നി​ധി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള ഗാ​ന്ധി​സ്മാ​ര​ക നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ സ്വ​രാ​ജ് പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ഗാ​ന്ധി​ഭ​വ​നി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ സ്മ​ര​ണ​ക​ളെ പു​തി​യ ത​ല​മു​റ​യി​ൽ നി​ന്ന് മ​റ​ച്ചു​പി​ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ചെ​റു​ക്ക​പ്പെ​ട​ണം.


എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ഗാ​ന്ധി​വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ജേ​ക്ക​ബ് പു​ളി​ക്ക​ൻ, ജി.​സ​ദാ​ന​ന്ദ​ൻ, കൗ​ൺ​സി​ല​ർ മാ​ധ​വ ദാ​സ്, വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, വി.​കെ. മോ​ഹ​ൻ, സി.​എ​സ് ര​വീ​ന്ദ്ര​ൻ, എ​സ്.​ഉ​ദ​യ​കു​മാ​ർ, ടി.​ആ​ർ.​സ​ദാ​ശി​വ​ൻ നാ​യ​ർ, ശോ​ഭ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു