ഭ​ക്ഷ്യ​മേ​ള ന​ട​ത്തി ല​ക്ഷ്മി​വി​ലാ​സം ഹൈ​സ്കൂ​ൾ
Wednesday, July 17, 2024 2:34 AM IST
പോ​ത്ത​ൻ​കോ​ട് : ല​ക്ഷ്മി​വി​ലാ​സം ഹൈ​സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ത​നാ​യ പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി ഏ​ഴ് വ​യ​സു​കാ​ര​ൻ ആ​ര​വ് ശ​ങ്ക​റി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടി പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യാ​ണ് ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

മേ​ള കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധ നേ​ടി. വീ​ട്ടി​ൽ നി​ന്നും ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളും അ​വി​ടെ​വ​ച്ച് ത​യാ​റാ​ക്കി​യ സ്നാ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഭ​ക്ഷ്യ​മേ​ള​യി​ലു​ണ്ടാ​യി​രു​ന്നു.


പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് എ​ൽ.​ടി. അ​നീ​ഷ് , ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ രാ​ജീ​വ് പി.​നാ​യ​ർ, സ്കൂ​ൾ മാ​നേ​ജ​ർ വി. ​ര​മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ.​ഉ​റൂ​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.​ഷീ​ജ, എം ​ബാ​ല​മു​ര​ളി തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.