സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ ന​ട​പ​ടി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Wednesday, July 17, 2024 6:44 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ വ​ര്‍​ധിച്ചു​വ​രു​ന്ന സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ര്‍. വ​ര്‍​ധിച്ചു​വ​രു​ന്ന ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​നെ​തി​രെ ജി​ല്ലാ​പോ​ലീ​സ് ക്ല​ബി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2023ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ഇ​ന്ന് വ​രെ 15 കോ​ടി​രൂ​പ യാ​ണ് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ സൈ​ബ​ര്‍ ത​ട്ടി​പ്പ് മു​ഖാ​ന്തി​രം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഒന്പത് ല​ക്ഷം രൂ​പ വീ​ണ്ടെ​ടു​ക്കു​വാ​നും രണ്ടു കോ​ടി 50 ല​ക്ഷം രൂ​പ ബാ​ങ്കു​ക​ളി​ല്‍ ത​ന്നെ മ​ര​വി​പ്പി​ക്കാ​നും സാ​ധി​ച്ചു. വി​വി​ധ സൈ​ബ​ര്‍ കേ​സു​ക​ള​ലാ​യി 37 പ്ര​തി​ക​ളെ ഇ​തി​നോ​ട​കം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ പ്ര​തി​ക​ളി​ല്‍ 23 പേ​ര്‍ മ​ല​യാ​ളി ക​ളും രണ്ടുപേ​ര്‍ ഒ​റീ​സ​ക്കാ​രു​മാ​ണ്. 14 പേ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ന്നു.

ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍: ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ്- ട്രേ​ഡി​ങ്ങ് ത​ട്ടി​പ്പ്, പാ​ഴ്സ​ലു​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് പ​റയു​ക, ലോ​ട്ട​റി-വ്യാ​ജ​സ​മ്മാ​നം, ലോ​ണ്‍​ആ​പ്പു​ക​ള്‍, ക്രെ​ഡി​റ്റ്-​ഡെ​ബി​റ്റ് കാ​ര്‍​ഡ്, കെവൈസി ​കാ​ല​ഹ​ര​ണ​പ്പെ​ട​ല്‍- പു​തു​ക്ക​ല്‍, സെ​ക്‌​സ്റ്റോ​ര്‍​ഷ​ന്‍, വ്യാ​ജ ക​സ്റ്റ​മ​ര്‍ സ്പോ​ര്‍​ട്ട്, സ​മ്മാ​ന -തൊ​ഴി​ല്‍ വാ​ഗ്ദാ​നം,വ്യാ​ജ ഇ-​കൊ​മേ​ഴ്സ് സൈ​റ്റു​ക​ള്‍, റി​മോ​ട്ട് ആ​ക്സ​സ് നേ​ടു​ക ഇ​വ നേ​രി​ടു​ന്ന​തി​നാ​യി പോ​ലീ​സ് ജി​ല്ലാ​ത​ല​ത്തി​ല്‍ ജി​ല്ലാ സൈ​ബ​ര്‍ ക്രൈം ​കോ​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ട്രോ​ള്‍ ഫ്രീ ​ന​മ്പ​രാ​യ 1930. https://www. cybercrime.gov.in മു​ഖേ​ന സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍​ട്ട് ചെ​യ്യാം. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​താ നി​ര്‍​ദേശ​ങ്ങ​ളും വ്യ​ക്ത മാ​ക്കി​യി​ട്ടു​ണ്ട്. പ്ലേ-​ആ​പ്പ് സ്റ്റോ​റു​ക​ളി​ല്‍ നി​ന്ന​ല്ലാ​ത്ത ആ​പ്പു​ക​ള്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്. അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേശം അ​നു​സ​രി​ച്ച് സ്‌​ക്രീ​ന്‍ ഷെ​യ​റി​ങ് ആ​പ്പു​ക​ള്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്. മ​റ്റു​ള്ള​വ​ര്‍ ആ​ഡ് ചെ​യ്യു​ന്ന വാ​ട്സ് ആ​പ്പ്-ടെ​ല​ഗ്രാം ഗ്രൂ​പ്പു​ക ളി​ല്‍ തു​ട​ര​രു​ത്. ഒ​റ്റി​പി, പി​ന്‍ ഇ​വ പ​ങ്ക് വെ​യ്ക്ക​രു​ത്. പാ​സ് വേ​ഡു​ക​ളും 2 ഫാ​ക്ട​ര്‍ ആ​ത​ന്‍റി​ക്കേ​ഷ​നും ഉ​പ​യോ​ഗി​ക്ക​ണം.


അ​റി​യ​പ്പെ​ടാ​ത്ത ഉ​റ​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​ ലി​ങ്കു​ക​ളി​ല്‍ നി​ന്നും ഫ​യ​ലു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് അ​നു​മ​തി​ക​ളെ കു​റി​ച്ച് അ​വ​ബോ​ധം ഉ​ണ്ടാ​ക​ണം. ആ​പ്പ് ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ ബാ​ങ്ക് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ബാ​ങ്കി​ല്‍ നി​ന്നും അ​ന്വേ​ഷി​ക്ക​ണം. അ​പ​രി​ചി​ത ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്.

ബാ​ങ്ക് അ​ക്കൗ​ണ്ട് ട്രാ​ന്‍​സാ​ക്ഷ​ന്‍ വി​വ​ര​ങ്ങ​ല്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. വെ​ബ് സൈ​റ്റ് അ​ഡ്ര​സ്ബാ​ര്‍, ഡൊ​മൈ​ന്‍ വി​വ​ര​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​പ​രി​ചി​ത​രു​ടെ നി​ര്‍​ദേശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​ത്. ഇ​വ പാ​ലി​ക്കു​ക​ വ​ഴി സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡി​സ്ട്രി​ക് ക്രൈം ​റി​ക്കോ​ര്‍​ഡ്സ് ബ്യൂ​റോ എസി​പി ഡോ.​ആ​ര്‍.​ജോ​സ്, കൊ​ല്ലം എസി​പി ആ​ര്‍.​എ​സ്.​അ​നു​രൂ​പ്, ജി​ല്ലാ സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ.​പ്ര​ദീ​പ്കു​മാ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എസിപി ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.