ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ൽ വി​വി​ധ ഹൗ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നടത്തി
Wednesday, August 28, 2024 6:22 AM IST
കൊ​ട്ടി​യം : ഉ​മ​യ​ന​ല്ലൂ​ർ ചെ​റു​പു​ഷ്പo ഹൈ​സ്കൂ​ളി​ൽ വ​ർ​ണ്ണ​ഭ​മാ​യ ച​ട​ങ്ങു ക​ളോ​ടെ വി​വി​ധ ഹൗ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് സം​സ്ഥാ​ന വ​നി​താ ചെ​യ​ർ​പേ​ഴ്സ​ൻ അ​നി​ത സു​നി​ൽ വി​വി​ധ ഹൗ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ഥ​മ അ​ധ്യാ​പി​ക ജ്യോ​തി ആ​ന്‍റണി അ​ധ്യ​ക്ഷ​യാ​യി.

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വും സ​മ്മാ​ന​ദാ​ന​വും എ​സ് പി ​സി കൊ​ല്ലം സ​ബ് ഡി​വി​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് നോ​ഡൽ ഓ​ഫീ​സ​ർ വൈ. ​സാ​ബു നി​ർ​വ​ഹി​ച്ചു. എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ വി​ൻ​സി മു​ഖ്യാ​തി​ഥി​യാ​യി.


സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടെ​സിപൊ​ന്ന​പ്പ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബീ​ന ജി​പ്സ​ൻ, ഋ​തു​ല, റീ​ന, ഹെ​ഡ് ഗേ​ൾ ദി​യ ഫാ​ത്തി​മ, സ്കൂ​ൾ ഹെ​ഡ് ബോ​യ് സൈ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് വി​വി​ധ ഹൗ​സു​ക​ളു​ടെ നി​റ​പ്പ​കി​ട്ടാ​ർ​ന്ന മാ​ർ​ച്ച് പാ​സ്റ്റും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു.