അ​ഞ്ച​ല്‍ പ​ള്ളി പെ​രു​ന്നാ​ളും എ​ട്ടു​നോ​മ്പാ​ച​ര​ണ​വും ഒന്നുമു​ത​ല്‍
Wednesday, August 28, 2024 6:22 AM IST
അ​ഞ്ച​ല്‍ : അഞ്ചൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ തി​രു​നാ​ളും എ​ട്ടു​നോ​മ്പാ​ചര​ണ​വും ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​പെ​രു​നാ​ളും സെ​പ്തം​ബ​ര്‍ ഒന്നുമു​ത​ല്‍ ഒന്പത് വ​രെ​ന​ട​ക്കും. ഒന്നിന് ​കൊ​ടി​യേ​റും.

എ​ല്ലാ ദി​വ​സ​വും വൈ​കുന്നേരം 4.30 ന് ​ജ​പ​മാ​ല​യും, സ​ന്ധ്യാ​പ്രാ​ര്‍​ഥന​യും ന​വ​നാ​ള്‍ പ്രാ​ര്‍​ഥന​യും കു​ര്‍​ബാ​ന​യും ന​ട​ക്കും. ഒ​ന്നി​ന് വൈ​കുന്നേരം കു​ര്‍​ബാ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ല്‍​കും. ര​ണ്ടി​ന് വൈ​കുന്നേരം ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് റ​വ. ഡോ. ​മാ​ത്യു ചാ​ര്‍​ത്താ​കു​ഴി​യി​ല്‍, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജി​നോ​യ് മാ​ത്യു ച​രു​വി​ള​യി​ല്‍, ഫാ. ​ടൈ​റ്റ​സ് മൈ​ല​മൂ​ട്ടി​ല്‍, ഫാ. ​വ​ര്‍​ഗീ​സ് മ​ല​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

മൂ​ന്നി​ന് വൈ​കുന്നേരം ല​ത്തീ​ന്‍ ക്ര​മ​ത്തി​ലു​ള്ള കു​ര്‍​ബാ​ന​യ്ക്ക് ക​ാക്കോ​ട്ടു​മൂ​ല സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ ഇ​വ​ട​ക വി​കാ​രി ഫാ. ​റൊ​മാ​ന്‍​സ് ആ​ന്‍റ​ണി നേ​തൃ​ത്വം ന​ല്‍​കും. റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ കൈ​മ​ല​യി​ല്‍ കോ​ര്‍എ​പ്പി​സ്‌​കോ​പ്പ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. നാ​ലി​ന് വൈ​കുന്നേരം ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക ജി​ല്ലാ വി​കാ​രി റ​വ. ഗീ​വ​ര്‍​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ന്‍ നേ​തൃ​ത്വം ന​ല്‍​കും.

അ​ഞ്ചി​ന് വൈ​കുന്നേരം ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ര്‍ ക്ര​മ​ത്തി​ലു​ള്ള കു​ര്‍​ബാ​ന​യ്ക്ക് അ​ഞ്ച​ല്‍ മേ​രീ​മാ​താ സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് നാ​ല്‍​പ്പ​താം​ക​ളം നേ​തൃ​ത്വം ന​ല്‍​കും.

ആ​റി​ന് വൈ​കുന്നേരം ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ല്‍​കും. ഏ​ഴി​ന് രാ​വി​ലെ 9.30 ന് ​മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ല്‍ റ​വ. ഫാ. ​തോ​മ​സ് ക​യ്യാ​ല​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​ല്‍​സ​ണ്‍ ത​ട്ടാ​രു​തു​ണ്ടി​ല്‍ ക്ലാ​സ് ന​യി​ക്കും.


ഉ​ച്ച​കഴിഞ്ഞ് 2.30 ന് ​ന​ട​ക്കു​ന്ന മ​രി​യ​ന്‍ യു​വ​ജ​ന ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഏ​ഴം​കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ല്‍ ക്ലാ​സ് ന​യി​ക്കും. വൈ​കുന്നേരം 5.30 ന് ​ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ല്‍ റ​വ. ഡോ. ​വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

എ​ട്ടി​ന് വൈ​കുന്നേരം ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​ക്ക് അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യി​ലെ വൈ​ദി​ക​രാ​യ ഫാ. ​അ​ല​ക്‌​സ് ക​ള​പ്പി​ല, ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ല്‍, ഫാ. ​ജി​നോ​യ് മാ​ത്യു ച​രു​വി​ള​യി​ല്‍, ഫാ. ​ഷോ​ജി വെ​ച്ചൂ​ര്‍​ക്ക​രോ​ട്ട്, ഫാ. ​ഗീ​വ​ര്‍​ഗീ​സ് മ​ണി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ല്‍, ഫാ. ​എ​ബ്ര​ഹാം മു​രു​പ്പേ​ല്‍, ഫാ. ​ജോ​ണ്‍ പാ​ല​വി​ള കി​ഴ​ക്കേ​തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

തു​ട​ര്‍​ന്ന് രാത്രി ഏഴിന് ​ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് കൈ​താ​ടി മേ​രി​മാ​താ കു​രി​ശടി പോ​യി തി​രി​കെ ആ​ര്‍​ഓ ജം​ഗ്ഷ​ന്‍ ചു​റ്റി പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. സ​മാ​പ​ന ദി​വ​സ​മാ​യ ഒ​ന്‍​പ​തി​ന് രാ​വി​ലെ ഒന്പതിന് ​മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മോ​റാ​ന്‍​മോ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ​കു​ര്‍​ബാ​ന ന​ട​ക്കും.

തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ ഒന്നുവ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും അ​ഖ​ണ്ഡജ​പ​മാ​ല​യും, രാത്രി ഏഴിന് ​കു​രി​ശടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും നേ​ര്‍​ച്ച​യും ന​ട​ക്കും. പെ​രു​ന്നാ​ള്‍ പ​രി​പാ​ടി​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു, ട്ര​സ്റ്റി ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി, സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് എ​ബ്ര​ഹാം, ജോ​ര്‍​ജ് പി. ​ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കും.

പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി 31 ന് ​വൈ​കുന്നേരം വി​ളം​ബ​ര ജാ​ഥ ന​ട​ക്കും. വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കും.