അ​യ​ണോക്സൈ​ഡി​ല്‍ നി​ന്ന് ടി​എംടി ക​മ്പി​ക​ള്‍; ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് തു​ട​ക്കം
Wednesday, August 28, 2024 6:22 AM IST
ച​വ​റ : ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് നി​ര്‍​മാ​ണ​പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന അ​യ​ണോ​ക്സൈ​ഡി​ല്‍ നി​ന്ന് ഇ​രു​മ്പ് മാ​ത്ര​മാ​യി വേ​ര്‍​തി​രി​ച്ച് ടി​എംടി ക​മ്പി​ക​ളും ഇ​രു​മ്പ് ബാ​റു​ക​ളും ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി.

ച​വ​റ കെ​എംഎം​എ​ല്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് ട​ണ്‍ അ​യ​ണ്‍ സി​ന്‍റ​റു​ക​ള്‍ ക​ള്ളി​യ​ത്ത് ടി​എംടി​യി​ലേ​ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ക​ള്ളി​യ​ത്ത് ടി​എംടി​യി​ല്‍ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ത്തി​ലെ​ത്തി​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ടി​എംടി ക​മ്പി​ക​ളും അ​യ​ണ്‍ ബാ​റു​ക​ളും നി​ര്‍​മി​ച്ചി​രു​ന്നു.

കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കും പ​ഠ​ന​ങ്ങ​ള്‍​ക്കു​മാ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണം. ക​മ്പ​നി​യു​ടെ ത​ന്നെ റി​സേ​ര്‍​ച്ച് ആ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് അ​യ​ണോ​ക്സൈ​ഡി​ല്‍ നി​ന്നും ഇ​രു​മ്പ് വേ​ര്‍​തി​രി​ച്ച് അ​യ​ണ്‍ സി​ന്‍റര്‍ നി​ര്‍​മിച്ച​ത്.


ഇ​വ ടി​എം​ടി ക​മ്പി​ക​ള്‍ നി​ര്‍​മിക്കാ​ന്‍ ഇ​രു​മ്പ് അ​യി​രി​ന് തു​ല്യ​മാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന് ടി​എംടി ക​മ്പി ഉ​ണ്ടാ​ക്കു​ന്ന ക​മ്പ​നി​ക​ളി​ല്‍ പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. പു​തി​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പേ​റ്റ​ന്‍റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.