വൈ​എം​സി​എ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 6:44 AM IST
മ​ണ്ണൂ​ർ: വൈ​എം​സി​എ​യു​ടെ 180-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ നേ​തൃ​ത്വ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യും നേ​തൃ​സം​ഗ​മ​വും മ​ണ്ണൂ​ർ ശാ​ലേം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

മ​തേ​ത​ര കാ​ഴ്ച​പ്പാ​ടും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും മൂ​ല്യ​ബോ​ധ​വു​മു​ള്ള നേ​താ​ക്ക​ളെ സൃ​ഷ്ടി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

വൈ​എം​സി​എ ര​ണ്ടു നൂ​റ്റാ​ണ്ടാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ആ​ധു​നി​ക ഭാ​ര​തം കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ൽ അ​ന്ന​ത്തെ ദേ​ശീ​യ നേ​താ​ക്ക​ളോ​ടൊ​പ്പം വ​ഹി​ച്ച പ​ങ്കും എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി മു​ൻ അം​ഗം കെ.​ഒ. ജു​ക്കു​ട്ടി സ​ന്ദേ​ശം ന​ൽ​കി.

എ​ൻ​സി​ഡി​സി ഗ്ലോ​ബ​ൽ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ ബാ​ബാ അ​ല​ക്സാ​ണ്ട​ർ ക്ലാ​സെ​ടു​ത്തു.

മ​ണ്ണൂ​ർ ശാ​ലേം മാ​ർ​ത്തോ​മ പ​ള്ളി വി​കാ​രി ടെ​നി തോ​മ​സ്, മ​ണ്ണൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബി​നു.​കെ. ജോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു. കെ. ​ജോ​ർ​ജ്, ക​ൺ​വീ​ന​ർ ജോ​ൺ.​പി.​ക​രി​ക്കം, സെ​ക്ര​ട്ട​റി കെ. ​ബേ​ബി, മാ​ത്യു വ​ർ​ഗീ​സ്, മു​ൻ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്, സാ​ജ​ൻ വേ​ളൂ​ർ, പി.​എ. സ​ജി​മോ​ൻ, സ​ന്തോ​ഷ്.​കെ.​തോ​മ​സ്, എ​ൽ. ത​ങ്ക​ച്ച​ൻ, ബോ​ബി. ഇ. ​ചെ​റി​യാ​ൻ, എ​ൽ. ബാ​ബു, ബാ​ബു ഉ​മ്മ​ൻ, ജി. ​യോ​ഹ​ന്നാ​ൻ കു​ട്ടി, സി.​പി. ശാ​മു​വേ​ൽ, കെ. ​ബാ​ബു​ക്കു​ട്ടി, കെ.​കെ. അ​ല​ക്സാ​ണ്ട​ർ, സ​ഖ​റി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

20 മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. മി​ക​ച്ച യൂ​ണി​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ, ക​രി​ക്കം, പു​ന​ലൂ​ർ, ആ​യൂ​ർ വൈ​എം​സി​എ യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.