പോക്‌സോ കേസ്: പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും
Wednesday, August 28, 2024 6:37 AM IST
കൊട്ടാരക്കര: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ 47 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷിച്ച് കോടതി.

കരീപ്ര നെല്ലിമുക്ക് ചാമ വിള മേലതിൽ പുത്തൻവീട്ടിൽ ശ്രീകാന്ത് (28)നെയാണ് കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷ വിധിച്ചത്.

സംഭവത്തിൽ കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷുഗു സി . തോമസ് ഹാജരയി.