സ്നേ​ഹ​വും കാ​രു​ണ്യ​വും പ​ങ്കിടാൻ പ​ഠി​പ്പി​ച്ച വ്യക്തിത്വമാ​ണ് മ​ദ​ര്‍ തെ​രേ​സ: മോൺ. വി​ൻ​സെ​ന്‍റ് എ​സ്. ഡി​ക്രൂ​സ്
Wednesday, August 28, 2024 6:37 AM IST
വിളക്കുടി: അ​ശ​ര​ണ​ർ​ക്ക് സ്നേ​ഹ​വും കാ​രു​ണ്യ​വും പ​ങ്ക് വ​യ്ക്കു​വാ​ൻ ലോ​ക​ത്തെ പ​ഠി​പ്പി​ച്ച വ്യക്തി​ത്വ​മാ​ണ് മ​ദ​ര്‍ തെ​രേ​സയെ​ന്ന് മോ​ൺ. വി​ൻ​സെ​ന്‍റ് എ​സ്. ഡി​ക്രൂ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്തി​ൽ മ​ദ​ര്‍ തെ​രേ​സ ജ​ന്മ​ദി​നാ​ഘോ​ഷ​ ഭാ​ഗ​മാ​യി ന​ട​ന്ന അ​നാ​ഥ അ​ഗ​തി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ശ​ര​ണ​ർ​ക്ക് സ്നേ​ഹ​വും കാ​രു​ണ്യ​വും പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. അ​തി​ലു​ടെ കാ​രു​ണ്യ ബോ​ധം അ​നേ​ക​രി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ വി​ശു​ദ്ധ മ​ദ​ർ തെ​രെ​സ​ക്ക് സാ​ധി​ച്ചു.


ച​ട​ങ്ങി​ല്‍ സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ റോ​സി​ലി​ന്‍ അ​ധ്യക്ഷ​യാ​യി​രു​ന്നു. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സു​ജാ​ത മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ മ​രി​യ അ​നി​താ, സി​സ്റ്റ​ർ അ​ൽ​മാ മ​രി​യ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡോ. ​ര​ഞ്ജി​ത്, അ​നി​ൽ പ്ല​ന്ത​പ്ലാ​വ്, സു​നി​ൽ, കു​ഞ്ഞു​മോ​ൻ കോ​ട്ടാ​വ​ട്ടം , അ​ഡ്വ.​എ.​എ.​വാ​ഹി​ദ്, സി​സ്റ്റ​ര്‍ തെ​രേ​സ, സി​സ്റ്റ​ര്‍ ജോ​ഫി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.