പു​ത്തൂ​ർ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി: വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇs​റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത് അ​പ​ക​ടം വർധിപ്പിക്കുന്നു
Monday, August 26, 2024 6:36 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ റോ​ഡി​ൽ മു​സ്‌​ലിം സ്ട്രീ​റ്റ് ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​ഞ്ഞു. ക​ണ്ടെ​യ്ന​ർ ലോ​റി​യ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ട​റോ​ഡു​ക​ൾ വ​ഴി​തി​രി​ച്ചു വി​ട്ടു. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നാ​ൽ അ​പ​ക​ടം പ​തി​വാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​യ്ന​റു​ക​ളും അ​മി​ത ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളും പ​ള്ളി​ക്ക​ല്‍ റോ​ഡി​ല്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും വൈ​ദ്യു​ത​ലൈ​നു​ക​ളും ഡി​ജി​റ്റ​ല്‍ കേ​ബി​ളും ത​ക​ര്‍​ത്തു. അ​പ​ക​ട​ത്തി​ൽ രാ​വി​ലെ മ​ദ്ര​സ​യി​ലേ​ക്ക് പോ​യ കു​ട്ടി​ക​ള്‍ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്കാ​ണ്.

കൊ​ട്ടാ​ര​ക്ക​ര നി​ന്ന് പു​ത്തൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ താ​ര​ത​മ്യേ​ന ഇ​ടു​ങ്ങി​യ വ​ഴി​യാ​യ പ​ള്ളി​ക്ക​ല്‍ പെ​രും​കു​ളം മൂ​ഴി​ക്കോ​ട് റോ​ഡ് വ​ഴി​യാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്. ക​ണ്ടെ​യ്ന​റു​ക​ളും അ​മി​ത ലോ​ഡ് വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി വി​ടു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.


ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ സ്ട്രീ​റ്റി​ന് സ​മീ​പം അ​മി​ത​ലോ​ഡ് ക​യ​റ്റി​വ​ന്ന ക​ണ്ടെ​യ് ന​ര്‍ ലോ​റി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും പോ​സ്റ്റു​ക​ളും ത​ക​ര്‍​ത്തു. ലോ​റി നി​ര്‍​ത്താ​തെ പോ​യി. മ​ദ്ര​സ​യി​ലേ​ക്ക് കു​ട്ടി​ക​ള്‍ ക്ലാ​സി​ന് പോ​കു​ന്ന​തി​ന് ഏ​താ​നും നി​മി​ഷം മു​മ്പാ​യി​രു​ന്നു അ​പ​ക​ടം. പ്ലാ​മൂ​ട് മു​ത​ല്‍ സ്ട്രീ​റ്റ് വ​രെ വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ലൈ​നും ഡി​ജി​റ്റ​ല്‍ ലൈ​നു​ക​ളും ത​ക​ര്‍​ത്തു​കൊ​ണ്ടാ​യി​രു​ന്നു ലോ​റി​യു​ടെ യാ​ത്ര.