സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി​യു​ടെ ദു:​സ്വാ​ധീ​നം ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്: മ​ദ്യ​വി​രു​ദ്ധ സ​മി​തി
Monday, August 26, 2024 6:26 AM IST
കൊ​ല്ലം: ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി​യു​ടെ ദു:​സ്വാ​ധീ​ന​വും ചൂ​ഷ​ണ​വും ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ല​ഹ​രി ചൂ​ഷ​ണം നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ല​ഹ​രി ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നും ഐ​ടി പാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള തൊ​ഴി​ലി​ട​ങ്ങ​ൾ മ​ദ്യ​വ​ൽ​ക്ക​രി​ക്കാ​നു​ള​ള തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കു​ള​ള രാ​ഷ്ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ സം​ര​ക്ഷ​ണ​വും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യു​മാ​ണ് എ​ല്ലാ മേ​ഖ​ല​ക​ളി​ലും ല​ഹ​രി മാ​ഫി​യാ ത​ഴ​ച്ചു​വ​ള​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.


എ​ല്ലാ​വി​ധ ല​ഹ​രി​യു​ടേ​യും വ്യാ​പ​നം ത​ട​യു​ന്ന​തി​നും ല​ഹ​രി മാ​ഫി​യ​യെ അ​മ​ർ​ച്ച ചെ​യ്യാ​നു​മു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി​വി​മു​ക്ത തൊ​ഴി​ലി​ട​വും തൊ​ഴി​ലാ​ളി​ക​ളു​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി സ​മി​തി ന​ട​ത്തി​വ​രു​ന്ന ജ​ന​കീ​യ കാ​ന്പ​യി​ൽ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

സ​മി​തി രൂ​പ​താ പ്ര​സ​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​മി​ൽ​ട്ട​ണ്‍ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ.​ജെ. ഡി​ക്രൂ​സ്, എം.​എ​ഫ്. ബ​ർ​ഗ്ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, അ​ഡ്വ .ഇ ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, എ​സ്. സ്റ്റീ​ഫ​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ബി. ​സെ​ബാ​സ്റ്റ്യ​ൻ, സ​ന്തോ​ഷ് സേ​വ്യ​ർ, എം. ​മാ​നു​വ​ൽ, ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.