മലപ്പേരൂർ: സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ മോനിക്ക പുണ്യവതിയുടെ തിരുനാളും മാതൃദിനവും സംയുക്തമായി ആചരിച്ചു. ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയിലെ മുതിർന്ന അമ്മമാരെ ആദരിക്കലും രോഗിസന്ദർശനവും നടത്തി. ഇടവക വികാരി ഫാ. ക്രിസ്റ്റി ചരുവിള നേതൃത്വം നൽകി.