ക​ട​പ്പാ​ക്ക​ട സ്കൂളിൽ സ​മ​ത്വ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 6:44 AM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട ടി​കെ​ഡി​എം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലിം​ഗ വി​വേ​ച​ന അ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ചൂ​ഷ​ണ​ങ്ങ​ൾ​ക്കും എ​തി​രേ ആ​ശ്രാ​മം മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച സ​മ​ത്വ ജ്വാ​ല ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​ഷൈ​ൻ ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് "പു​ന​ർ​ജ​നി’ യു​ടെ ഭാ​ഗ​മാ​യാ​ണ് സ​മ​ത്വ ജ്വാ​ല സം​ഘ​ടി​പ്പി​ത്. തു​ട​ർ​ന്ന് സ്ത്രീ​ധ​ന​ത്തി​നെ​തി​രേ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ ക​ന​ൽ പൂ​വ് എ​ന്ന ക​വി​ത​യു​ടെ നൃ​ത്ത ആ​വി​ഷ്കാ​രം എ​ൻ​എ​സ്എ​സ് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ "സു​ഖ​ദം’ ആ​യു​ർ​വേ​ദ ക്യാ​മ്പി​ൽ സൗ​ജ​ന്യ ചി​കി​ത്സ​യും മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.


എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സ​മം ശേ​ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജെ​ൻ​ഡ​ർ പാ​ർ​ല​മെ​ന്‍റ് മാ​ത്യു ഏ​ബ്ര​ഹാം ന​യി​ച്ചു.

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ലോ​ഷ​ൻ നി​ർ​മി​ച്ച് വി​പ​ണ​നം ചെ​യ്തു. ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടി.​എം. ബി​ന്ദു, അ​ധ്യാ​പ​ക​രാ​യ ധ​നേ​ഷ്, യോ​ഗേ​ഷ്, ദി​ലീ​പ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.