ഐ​ആ​ർഇഎ​ൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കി
Wednesday, August 28, 2024 6:37 AM IST
ച​വ​റ: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ​ആ​ർഇ എ​ൽ (ഇ​ന്ത്യാ ) ലി​മി​റ്റ​ഡ് , സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​വി​ൽ​ത്തോ​ട്ടം വാ​ർ​ഡി​ൽ പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ൽ​കി. എ​ൻ. കെ ​.പ്രേ​മ​ച​ന്ദ്ര​ൻ എം​പിമ​ന്ദി​രോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ഐ​ആ​ർഇഎ​ൽ യൂ​ണി​റ്റ് മേ​ധാ​വി എ​ൻ.​എ​സ്. അ​ജി​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ,


ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ൻ​സി ജോ​ർ​ജ്, വി​ജി, കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ഫാ​. മി​ൽ​ട്ട​ൺ ജോ​ർ​ജ്, ഐആ​ർ​ഇ എ​ൽ ചീ​ഫ് മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ, ച​വ​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റ്റി. ​ശി​വ​കു​മാ​ർ, ശി​ശു​ക്ഷേ​മ വി​ക​സ​ന ഓ​ഫീ​സ​ർ ഹെ​മി, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.