ആ​ദ്യ​ വിളവെടുപ്പ് സ്കൂ​ളി​ന് നൽകി യു​വ​ക​ർ​ഷ​ക​ൻ
Wednesday, August 28, 2024 6:22 AM IST
കൊ​ട്ടാ​ര​ക്ക​ര: ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ആ​ദ്യ കൃ​ഷി ഫ​ലം പ​ഠി​ച്ച സ്കൂ​ളി​ന് ന​ൽ​കി മാ​തൃ​ക​യാ​യി യു​വ​ക​ർ​ഷ​ക​ൻ. കു​ള​ക്ക​ട കി​ഴ​ക്ക് സ്വ​ദേ​ശി ര​ഘു​വാ​ണ് വി​ള​വെ​ടു​ത്ത കൃ​ഷി​ഫ​ലം താ​ൻ പ​ഠി​ച്ച കു​റ്റ​റ ഡ​ബ്ല്യു എ​ൽ പി ​എ​സിന് ​ന​ൽ​കി​യ​ത്.​

കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യാ​ണ് ആ​ദ്യം വി​ള​വെ​ടു​ത്ത പ​ട​വ​ലം സ്കൂ​ൾ പി ​റ്റി എ ​പ്ര​സി​ഡ​ന്‍റിന് കൈ​മാ​റി​യ​ത്. എ​ല്ലാ വി​ള​വെ​ടു​പ്പു​കാ​ല​ത്തും ര​ഘു കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്കൂ​ളി​ന് ന​ൽ​കാ​റു​ണ്ട്


കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​രി​ലൊ​രാ​ളാ​ണ് ര​ഘു. സ്വ​ന്തം ഭൂ​മി​യി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത വ​സ്തു​വി​ലും കൃ​ഷി ചെ​യ്തു​വ​രു​ന്നു. പാ​വ​ൽ, പ​ട​വ​ലം, പ​യ​ർ, വ​ഴു​ത​ന, മ​ത്ത​ൻ, ചു​ര​ക്ക, ഇ​ഞ്ചി, ചേ​ന, കാ​ച്ചി​ൽ, വാ​ഴ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്തു​വ​രു​ന്നു. ജൈ​വ​കൃ​ഷി രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്.