അ​ധ്യാ​പി​ക​യു​ടെ മാ​ല ക​വ​ർ​ന്ന ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, August 28, 2024 6:22 AM IST
കൊ​ട്ടാ​ര​ക്ക​ര : ബെെ​ക്കി​ലെ​ത്തി അ​ധ്യാ​പി​ക​യു​ടെ ര​ണ്ടേ​മു​ക്കാ​ൽ പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ഇ​ര​വി​പു​രം വാ​ള​ത്തു​ങ്ക​ൽ കു​ട്ടി​ക്ക​ട ക​ളീലി​ൽ വീ​ട്ടി​ൽ ജാ​സ​ർ സി​ദ്ദി​ക്ക് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. മോ​ഷ്ടാ​ക്ക​ൾ​ക്ക് പി​ന്നി​ൽ കാ​റി​ൽ വ​ന്ന കെഎ​സ്​ആ​ർ​ടി​സി റാ​ന്നി ഡി​പ്പാേ​യി​ലെ ഡ്രൈ​വ​ർ പി. ​ഡി .സ​ന്തോ​ഷാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് പേ​ർ ബൈ​ക്കി​ൽ എ​ത്തി വാ​ള​കം എം ​എ​ൽ എ ​ജ​ംഗ് ഷ​നി​ൽ വ​ച്ച് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ അ​ധ്യാ​പി​ക സൂ​സ​മ്മ​യു​ടെ (46) മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​ഇ​വ​ർ പി​ന്നാ​ലെ കാ​റോ​ടി​ച്ചു വ​ന്ന സ​ന്തോ​ഷി​നോ​ട് വി​വ​രം പ​റ​ഞ്ഞു. കാ​റി​ൽ ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന സ​ന്തോ​ഷ് മോ​ഷ്ടാ​ക്ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി. മോ​ഷ്ടാ​ക്ക​ൾ സ​ന്തോ​ഷി​നെ ആ​ക്ര​മി​ച്ചെ​ങ്കി​ലും ഒ​രാ​ളി​നെ സാ​ഹ​സി​ക​മാ​യി കീ​ഴ്പെ​ടു​ത്തി.


തൊ​ണ്ടി​മു​ത​ലും ക​ണ്ടെ​ടു​ത്തു .കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ്റു ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ട്ടാ​പ​ക​ൽ ബൈ​ക്കി​ൽ എ​ത്തി​യ ആ​ൾ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്നി​രു​ന്നു. ഉ​മ്മ​ന്നൂ​ർ പ​ഴി​ഞ്ഞം പു​ലി​ക്കു​ഴി മു​ക്കി​ൽ ഷീ​ജ ഭ​വ​നി​ൽ കു​ഞ്ഞു​മോ​ളു​ടെ ര​ണ്ട് പ​വ​നി​ല​ധി​കം വ​രു​ന്ന സ്വ​ർ​ണമാ​ല​യാ​ണ് അ​ന്ന് ന​ഷ്ട​മാ​യ​ത്.