മാ​ർ​ത്തോ​മാ എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മ​ന്ദി​രം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Tuesday, August 27, 2024 6:44 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മാ എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി മ​ന്ദി​രം 59-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം മ​ന്ദി​രാ​ങ്ക​ണ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

നു​റൂ​ൽ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി പ്രോ ​ചാ​ൻ​സ​ല​ർ ഡോ. ​ഫൈ​സ​ൽ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ത​ലും സ​ഹാ​യ​വും അ​ർ​ഹി​ക്കു​ന്ന​വ​രെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കാ​നും ജീ​വി​ത സ​ര​ണി​യി​ൽ വി​ട്ടു​പോ​യ ക​ണ്ണി​ക​ളെ വി​ള​ക്കി ചേ​ർ​ക്കു​ന്ന മ​ഹ​ത്വ​ക​ര​മാ​യ പ്രേ​ഷി​ത വൃ​ത്തി​യാ​ണ് ആ​റു​പ​തി​റ്റാ​ണ്ടാ​യി ജൂ​ബി​ലി മ​ന്ദി​രം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്രം ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ഫെ​ബി വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഈ​ശോ മാ​ത്യു, റ​വ. കെ.​വൈ. ജേ​ക്ക​ബ്, ജൂ​ബി​ലി മ​ന്ദി​രം സൂ​പ്ര​ണ്ട് റ​വ. ഷി​ബു സാ​മു​വേ​ൽ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഷി​ബു എ​ബ്ര​ഹാം ജോ​ൺ, ട്ര​ഷ​റ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, റ​വ. ജോ​ജി.​കെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ന്ദി​രം ചാ​പ്പ​ലി​ൽ ന​ട​ന്ന സ്തോ​ത്ര പ്രാ​ർ​ഥ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ നേ​തൃ​ത്വം ന​ൽ​കി. ബി​ഷ​പ് സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് വ​ർ​ഗീ​സ് ധ്യാ​ന സ​ന്ദേ​ശം ന​ൽ​കി.


ഡോ.​യു​ഹാ​നോ​ൻ മാ​ർ​ത്തോ​മാ​മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​മാ​ത്യു​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ര​ജ​ത ജൂ​ബി​ലി സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച​താ​ണ് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ആ​ശ്വാ​സ കേ​ന്ദ്ര​മാ​യ മാ​ർ​ത്തോ​മ്മാ എ​പ്പി​സ്കോ​പ്പി​ൽ ജൂ​ബി​ലി മ​ന്ദി​രം. 25 വ​ർ​ഷ​മാ​യി മ​ന്ദി​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്പി​സ് ശ​യ്യാ​വ​ല​മ്പി​ക​ളാ​യ രോ​ഗി​ക​ൾ​ക്ക് താ​ങ്ങും ക​രു​ത​ലും ആ​ണ്. പൂ​ർ​ണ​സ​മ​യം ഡോ​ക്ട​ർ, ന​ഴ്സ് സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്.

വി​ദ്യാ​ഭ്യാ​സ ക​രു​ത​ൽ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ധ​ന​രാ​യ മു​ന്നൂ​റി​ൽ​പ​രം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.
വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പു​തി​യ​താ​യി ആ​രം​ഭി​ച്ച ഡ​യ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​നു​ബ​ന്ധ പ്രോ​ജ​ക്ടു​ക​ളാ​ണ്.