‘ദ​ലി​ത് വി​ദ്യാ​ർ​ഥിക​ളോ​ടു​ള്ള തൊ​ഴി​ൽ നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കണം’
Wednesday, August 28, 2024 6:37 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : വി​ദ്യാ​സ​മ്പ​ന്ന​രാ​യ ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ത്ത എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​ക്കാ​ൻ അ​യ​ക്കാ​തി​രി​ക്കാ​ൻ ദ​ലി​ത് സ​മൂ​ഹം തയാറാ​ക​ണ​മെ​ന്ന് ബോ​ബ​ൻ ജി. ​നാ​ഥ് അഭിപ്രായപ്പെട്ടു.

മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ 161 -ാം ​ജ​യ​ന്തി ആ​ഘോ​ഷം ക​രു​നാ​ഗ​പ്പ​ള്ളി ചാ​ച്ചാ​ജി പ​ബ്ലി​ക് സ്കൂ​ളി​ൽ (പാ​ച്ച​ൻ ന​ഗ​റി​ൽ) ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ വ​യ​ലു​ക​ളി​ൽ ഞ​ങ്ങ​ൾ പ​ണി​ക്കി​റ​ങ്ങി​ല്ല എ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന്മി​മാ​രോ​ട് ആ​ക്രോ​ശി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്ത മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​പേ​ക്ഷ​ക​ളു​മാ​യി ഇ​ന്നും ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.


മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. സർക്കാർ ശ​മ്പ​ളം ന​ൽ​കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​യി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബോ​ബ​ൻ ജി ​നാ​ഥ് പ​റ​ഞ്ഞു.

പ​ട്ടി​ക ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥിക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നും ആ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഡോ. ​ബി .ആ​ർ .അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ൻ​റ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ത​യാറാ​കു​മെ​ന്ന് ബോ​ബ​ൻ ജി ​നാ​ഥ് പ​റ​ഞ്ഞു. ഡോ.​ബി .ആ​ർ. അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​നി ചൂ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി ​.മോ​ഹ​ൻ​ദാ​സ് ,പ്രേം ​ഭാ​സി​ൻ, സ​ജി​ത, അ​ജി ലൗ ​ലാ​ൻ​ഡ്, ശം​ഭു വേ​ണു​ഗോ​പാ​ൽ, റോ​സാ​ന​ന്ദ്, സോ​മ, ഗീ​തു, ഷം​ന എ​ന്നി​വ​ർ പ്രസംഗിച്ചു.